ക്യാമ്പിൽ ഓണാഘോഷവും ഒാണസദ്യയും

പാവറട്ടി: ദുരിതാശ്വാസ ക്യാമ്പിൽ ഓണാലോഷവും ഒാണസദ്യയും. വെന്മെനാട് എം.എ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലാണ് പഞ്ചായത്ത് പ്രസിഡൻറ് അബു വടക്കയിലി​െൻറയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ ഓണസദ്യ വിളമ്പിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ175 ഓളം പേരാണ് ക്യാമ്പിലുള്ളത്. ഓണത്തപ്പനെ വരവേൽക്കാൻ പൂക്കളമിട്ടു. സ്ത്രീകളുടെ വടംവലി, ചാക്കിലോട്ടം, ഓണക്കളികൾ എന്നിവയും നടത്തി. മുഹമ്മദ് ഗസാലി, എ.കെ. ജലാലുദ്ദീൻ, ജില്ല പഞ്ചായത്തംഗം ഹസീന താജുദ്ദീൻ, ബ്ലോക്കംഗം മേരി ജോയി, പഞ്ചായത്തംഗങ്ങളായ ദ്രുപതി, രവി ചെറാട്ടി, എം.എം. മണികണ്ഠൻ, ഖാദർ മോൻ, വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ക്യാമ്പ് സംഘാടകരായ ഫാസിൽ മൂത്തേടത്ത്, എൻ.എ. നൗഷാദ്, ഷഫീഖ് വെന്മെനാട്, പ്രമോദ് വെള്ളാപറമ്പിൽ, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.