എല്ലാരും ക്യാമ്പ്​ വിടുന്നു; പ്രദീപും കുടുംബവും എങ്ങോട്ട്​ പോകും

ചാവക്കാട്: ദുരിതാശ്വാസ ക്യാമ്പിൽ നിന്നിറങ്ങിയാൽ പ്രദീപിനും കുടുംബത്തിനും കയറിക്കിടക്കാൻ വീടില്ല. പുന്നയൂർ പഞ്ചായത്ത് 12ാം വാർഡ് എടക്കഴിയൂർ പഞ്ചവടി സ്വദേശിയായ ഒവ്വാട്ട് പ്രദീപി​െൻറ വീട് കഴിഞ്ഞ വ്യാഴാഴ്ച പെയ്ത മഴയിൽ നിലംപതിക്കുകയായിരുന്നു. പിതാവിൽനിന്ന് ലഭിച്ച വീട്ടിൽ പ്രദീപും സഹോദരൻ സോമനും ഇവരുടെ ഭാര്യമാരും കുട്ടികളുമുൾപ്പെടുന്ന ഏഴ് പേരാണ് താമസിച്ചിരുന്നത്. പഞ്ചവടി സ​െൻററിനു കിഴക്ക് കനോലി കനാൽ പ്രദേശത്താണ് വീട്. പ്രളയമാരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞ് പലയിടത്തും വെള്ളത്തി​െൻറ നിരപ്പ് താഴ്ന്നിട്ടും ഈ പ്രദേശത്ത് അരക്കൊപ്പം വെള്ളമാണ്. അതിനാൽ അധികാരികൾക്ക് ഇൗ പ്രദേശം സന്ദർശിക്കാനും ഇവരുടെ വീട് തകർന്നതി​െൻറ കണക്കെടുക്കാനും കഴിയാത്ത അവസ്ഥയാണ്. എടക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലാണ് ഇപ്പോൾ പ്രദീപും അനുജനും കുടുംബവും. മഴമാറി പലരും ക്യാമ്പിൽനിന്ന് ഇറങ്ങാനുള്ള തയാറെടുപ്പിലാണ്. എന്നാൽ ദുരിതാശ്വാസ കേന്ദ്രത്തിൽ നിന്ന് ഇറങ്ങിയാൽ വിദ്യാർഥികളും രണ്ടും കൈക്കുഞ്ഞുങ്ങളുമായ മക്കളുമായി എന്ത് ചെയ്യുമെന്ന ആശങ്കയിലാണീ കുടുംബം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.