പ്രളയക്കെടുതി: പുന്നയൂർ പഞ്ചായത്തിന് കൈത്താങ്ങായി കെ.എം.സി.സി

ചാവക്കാട്: പ്രളയക്കെടുതിമൂലം പുന്നയൂർ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് കെ.എം.സി.സിയുടെ സഹായം. കെ.എം.സി.സി അബൂദബി തൃശൂർ ജില്ല പ്രസിഡൻറ് കെ.കെ. ഹംസക്കുട്ടി, എം. കുഞ്ഞിമുഹമ്മദ്, ജലീൽ കാര്യാടത്ത്, എൻ.കെ. കുഞ്ഞിമുഹമ്മദ്, കെ.കെ. അബ്ദുൽ റസാക്, മുസ്തഫ ഹസൻ, നസീഫ് യൂസഫ്, മുഹമ്മദലി പണ്ടാരി എന്നിവരുടെ നേതൃത്വത്തിൽ ആവശ്യമായ സാധന സാമഗ്രികൾ വിതരണം ചെയ്തു. വിവിധ ക്യാമ്പുകളിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് സുലൈമു വലിയകത്ത്, എം.സി. മുസ്തഫ, സുൽഫി എടക്കഴിയൂർ, അസീസ് മന്ദലാംകുന്ന്, ഷാജി ചീനപ്പുള്ളി, നൗഫൽ എടക്കഴിയൂർ, റഫീഖ്, സി. ജമാൽ എന്നിവരും ആവശ്യമായ സഹായങ്ങൾ നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ.പി. ബഷീർ, ജില്ല പഞ്ചായത്ത് അംഗം ടി.എ. ആയിഷ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മർ മുക്കണ്ടത്ത്, പഞ്ചായത്ത് അംഗങ്ങളായ സീനത്ത്, മുനാസ് മച്ചിങ്ങൽ, അഷ്‌റഫ് മൂത്തേടത്ത്, ബുഷ്‌റ, നഫീസക്കുട്ടി വലിയകത്ത്, സുമ വിജയൻ, ഷമീം അഷ്‌റഫ്, മോഹനൻ ഇച്ചിത്ര, സുഹറ ബക്കർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകളിൽ സംഘത്തെ സ്വീകരിച്ചു. എടക്കഴിയൂർ വില്ലജ് ഓഫിസർ ശ്രീലേഖ, അസിസ്റ്റൻറ് ഓഫിസർമാരായ റസൽ, അനിൽ, പുന്നയൂർ വിേല്ലജ് അസിസ്റ്റൻറ് ജാസ്മിൻ എന്നിവരും കെ.എം.സി.സിയുടെ പ്രവർത്തനത്തെ അനുമോദിച്ചു. ക്യാമ്പിൽ ആവശ്യമായ മെഡിക്കൽ സഹായം നൽകുന്നതിന് സി.എച്ച് സ​െൻററി​െൻറ ആംബുലൻസും സംഘെത്ത അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.