വീട്​ ശുചീകരിക്കാനെത്തിയ ഗൃഹനാഥനെ നായ് ആക്രമിച്ചു

കൊടുങ്ങല്ലൂർ: വെള്ളമിറങ്ങിയതോടെ വീട് ശുചീകരിക്കാൻ വീട്ടിലെത്തിയ ഗൃഹനാഥനെ പട്ടി കടിച്ചു. കൊടുങ്ങല്ലൂർ ഉഴുവത്ത് കടവ് വയലാറിൽ സജീവനാണ് കടിയേറ്റത്. ഭക്ഷണം കിട്ടാതെ വിശന്ന് വലഞ്ഞ് നടക്കുന്ന നായ്ക്കളിലൊന്നാണ് സജീവനെ കടിച്ചതെന്നാണ് പറയുന്നത്. സജീവനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർെസക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന സജീവൻ ചൊവ്വാഴ്ച രാവിലെയാണ് വീട്ടിലേക്ക് പുറപ്പെട്ടത്. പാമ്പ് ഭീഷണി ഉൾപ്പെടെയുളള സാഹചര്യം നിലനിൽക്കുന്നതിനാൽ ശുചീകരണത്തിന് വീട്ടിലേക്ക് തനിച്ച് പോകുന്നത് വിലക്കിയിരുന്നതായി വാർഡ് കൗൺസിലർ പ്രഭേഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.