കൊടുങ്ങല്ലുർ: മതിലകം സ്കൂളുകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ബുധനാഴ്ച മാനവ സാഹോദര്യത്തിെൻറ പെരുന്നാൾ വിഭവം വിളമ്പും. പ്രളയക്കെടുതിക്കിരയായവർക്ക് െഎക്യദാർഢ്യമേകി മതിലകം മഹല്ല് കമ്മിറ്റി കൈമാറിയ പോത്തിെൻറ ഇറച്ചിയും നെയ്ചോറുമായിരിക്കും ബുധനാഴ്ച ദുരിതാശ്വാസ ക്യമ്പിലെ ഉച്ച ഭക്ഷണം. രാത്രി മട്ടനും പത്തിരിയുമായിരിക്കും ഭക്ഷണം. പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന ബലി അറവിെൻറ പശ്ചാത്തലത്തിലാണ് പോത്തിനെ കൈമാറാൻ തീരുമാനിച്ചത്. മഹല്ല് പ്രസിഡൻറ് വി.എം. ഹംസ ഹാജി, സെക്രട്ടറി കെ.ബി. അബ്്ദു എന്നിവരുടെ നേതൃത്വത്തിൽ കൈമാറിയ മാടിനെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രെൻറ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യമ്പിന് നേതൃത്വം നൽകുന്നവർ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.