അമ്മയെയും മകളെയും രക്ഷപ്പെടുത്തി

പാവറട്ടി: ചിറ്റാട്ടുകര കടവല്ലൂർ മേനോൻപടിയിൽ വെള്ളത്താൽ ചുറ്റപ്പെട്ട് തകർന്ന് വീഴാറായ വീട്ടിൽ അകപ്പെട്ട അമ്മയെയും മകളെയും ഗുരുവായൂർ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. പാലത്തിങ്കൽ ഹക്കീമി​െൻറ ഭാര്യ ഐഷ, മകൾ ഫർസാന എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. അസി. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ശ്രീകുമാർ, ലീഡിങ് ഫയർമാൻമാരായ ശരത്ചന്ദ്രബാബു, വിബിൻ, റഷീദ്, ലത്തീഫ്, റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ ലൈഫ് ബോട്ട് ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. ഇവർ വീട്ടിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നവരെ മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.