ഗുരുവായൂര്‍: മഴ കുറഞ്ഞിട്ടും നഗരസഭയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. നഗരസഭയില്‍ പുതിയ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. കനോലി കനാലിലും ചക്കംകണ്ടം കായലിലും വെള്ളം ഉയര്‍ന്നതാണ് കൂടുതല്‍ പേര്‍ ക്യാമ്പിലെത്താന്‍ കാരണം. ക്ഷേത്ര ദര്‍ശനത്തിനെത്തി മടങ്ങാന്‍ കഴിയാതെ നഗരത്തില്‍ അകപ്പെട്ടവരും ക്യാമ്പുകളിലേക്കെത്തുന്നുണ്ട്. പേരകം തേക്കിന്‍കാട് ക്ഷേത്രത്തിെൻറ ഹാളിലും അങ്ങാടിത്താഴം മദ്‌റസയിലുമാണ് പുതിയ ക്യാമ്പുകള്‍ തുറന്നത്. ബസ്, ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കാത്തതിനാല്‍ ദര്‍ശനത്തിനെത്തിയവരും വിവിധ ആവശ്യങ്ങള്‍ക്കായി ഗുരുവായൂരിെൻറ പരിസര പ്രദേശങ്ങളിലും എത്തിയവര്‍ ക്യാമ്പുകളിലെത്തുന്നുണ്ട്. ഇതോടെ നഗരസഭയിലെ ക്യാമ്പുകളുടെ എണ്ണം 12 ആയി. ഏകദേശം 500 ഓളം പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.