തൃശൂർ: പ്രളയത്തിൽ ജില്ലയിൽ ഏറെ നാശനഷ്ടം വിതച്ച ചാലക്കുടിയിൽ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച. ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മന്ത്രി ഇടപെട്ട് മാറ്റി. ഡെപ്യൂട്ടി കലക്ടര്‍ ഗിരീഷിനെയും തഹസില്‍ദാര്‍ മോളി ചിറയത്തിനെയും മന്ത്രി വി.എസ്. സുനിൽകുമാർ ഇടപെട്ടാണ് മാറ്റിയത്. ഡെപ്യൂട്ടി കലക്ടര്‍ റെജിലിന് ചുമതല നൽകി. സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തിച്ചില്ലെന്നാണ് ഇവർക്കെതിരായ ആരോപണം. ചാലക്കുടിയിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇവര്‍ ഒരു നടപടികളും കൈെക്കാണ്ടില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അപകടകരമായ സാഹചര്യത്തിൽ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നാണ് ഇവർെക്കതിരായ കുറ്റം. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ റവന്യൂ മന്ത്രിയോട് കൃഷിമന്ത്രി ആവശ്യപ്പെട്ടു. പ്രളയത്തിൽ ജില്ലയിൽ ഏറ്റവും അധികം ദുരിതം അനുഭവിച്ച മേഖലയാണ് ചാലക്കുടി. നിലവിൽ ആയിരക്കണക്കിന് ആളുകൾ വിവിധമേഖലകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഒപ്പം ഭക്ഷണം അടക്കം കിട്ടാതെ ജനം ദുരിതം അനുഭവിക്കുകയാണ്. മഴ ശമിെച്ചങ്കിലും വെള്ളം കയറി കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.