കുതിരാനില്‍ മണ്ണും മരങ്ങളും നീക്കി; ദേശീയപാതയിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

പട്ടിക്കാട്: ദേശീയപാത കുതിരാനില്‍ റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണും മരങ്ങളും നീക്കിയതോടെ ദേശീയപാത 544ലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് മണ്ണ് ഭാഗികമായെങ്കിലും നീക്കാനായത്. ഇതോടെ ബുധനാഴ്ച മുതല്‍ ദേശീയപാതയില്‍ കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ ഇരുഭാഗത്തേക്കും പോയി. എന്നാല്‍ റോഡിലെ തടസ്സങ്ങള്‍ പൂർണമായി നീക്കികഴിഞ്ഞിട്ടില്ല. ഗതാഗതം പഴയ സ്ഥിതിയില്‍ എത്താന്‍ ദിവസങ്ങള്‍ എടുക്കും. ശനിയാഴ്ച രാവിലെയാണ് ലോറിയുടെ മുകളിലേക്ക് വീണമരം മുറിച്ച് മാറ്റിയത്. റോഡിേലക്ക് വീണ മണ്ണ് പൂർണമായി നീക്കിക്കഴിഞ്ഞാല്‍ മാത്രമേ വാഹനങ്ങൾക്ക് സുഗമമായി പോകാന്‍ കഴിയുകയുള്ളൂ. അതുവരെ ഈ റോഡിലൂടെ ഭാഗികമായി മാത്രമെ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളൂ. ഇതിന് വേണ്ടി ഹൈവേ പൊലീസി​െൻറ സഹായത്തോടെ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. മൂന്നു ദിവസമായി ദേശീയപാതയിൽ ഗതാഗതം മുടങ്ങിയതോടെ അയൽ ജില്ലയായ പാലക്കാട്ടേക്കും അയൽ സംസ്ഥാനത്തുനിന്നുള്ള ചരക്ക് ഗതാഗതവും നിലച്ച സ്ഥിതിയിലായിരുന്നു. ഇതിനിടെ ദുർബലാവസ്ഥയിലായ കുതിരാൻ ഭാഗത്ത് മണ്ണ് വീണ്ടും ഇടിയുമെന്ന ഭീതിയിലും നിലനിൽക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.