കരൂപ്പടന്നയിൽ ജലനിരപ്പ്​ ഉയർന്നു

കരൂപ്പടന്ന: മഴക്ക് അൽപം ശമനം ഉണ്ടെങ്കിലും കരൂപ്പടന്ന പ്രദേശത്ത് വെള്ളം കുറഞ്ഞിട്ടില്ല. വെള്ളിയാഴ്ച രാത്രിയെക്കാൾ വെള്ളം ഉയർന്നു. പാരിജാതപുരം ക്ഷേത്രത്തിന് അടുത്തുവരെ റോഡിൽ വെള്ളം എത്തി. ഇതുവഴി കൊടുങ്ങല്ലൂരിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. വിയ്യത്തുകുളങ്ങര, ചാപ്പാറ, കാവുക്കട പ്രദേശങ്ങളിലും യാത്ര അസാധ്യമാകുന്ന വിധത്തിൽ റോഡിൽ വെള്ളം നിറഞ്ഞു. കോണത്തുകുന്ന്-ബ്രാലം റോഡിൽ അമരിപ്പാടത്ത് റോഡിൽ വെള്ളമാണ്. സമീപ വീടുകളിൽ ഉള്ളവർ വെള്ളിയാഴ്ച സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. മുസാഫരിക്കുന്നിൽ മണ്ണിടിച്ചിൽ ഭീതിയിൽ ഏതാനും കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. കരൂപ്പടന്ന ചന്തയിൽ ശനിയാഴ്ച രാവിലെ ഓടിട്ട വീട് പൂർണമായും തകർന്നു. വീട്ടുകാർ ക്യാമ്പിൽ ആയതിനാൽ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.