തൃശൂർ: ഏനാമാവ് ബണ്ട്, കരുവന്നൂർ പുഴ എന്നിവ നിറഞ്ഞ് കവിഞ്ഞതോടെ ജില്ലയിലെ കോൾ നിലങ്ങളിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. അതോടെ കോൾ നിലങ്ങളോട് ചേർന്ന നൂറുക്കണക്കിന് വീടുകളിലേക്ക് വെള്ളം കയറി. ആയിരങ്ങളെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. കരുവന്നൂർ പുഴ മൂന്ന് ദിവസമായി ഗതി മാറി ഒഴുകുകയാണ്. ഇവിടത്തെ ബണ്ട് ശനിയാഴ്ച കരകവിഞ്ഞു. കോളിൽ അപ്രതീക്ഷിതമായി ജലനിരപ്പുയരാൻ ഇത് കാരണമായി. പടിഞ്ഞാറൻ മേഖലയിലെ പഞ്ചായത്തുകൾ ഒറ്റപ്പെടുകയും ചെയ്തു. പെരുമ്പുഴ പാടം, ചേറ്റുപുഴ - മനക്കൊടി പാടം എന്നിവ കവിഞ്ഞൊഴുകി. ഏനാമാവ്, വെങ്കിടങ്ങ്, കരുവന്തല, ഇടിയഞ്ചിറ, പെരിങ്ങാട്, പാടൂർ, മണലൂർ, അന്തിക്കാട്, മുറ്റിച്ചൂർ, പടിയം, പെരിങ്ങോട്ടുകര, ചാഴൂർ പ്രദേശങ്ങളിലെ ജനങ്ങളെയും ക്യാമ്പുകളിലേക്ക് മാറ്റി. നെടുപുഴ കാത്തലിക്ക് സെൻററിൽനിന്ന് രണ്ടു കിലോമീറ്റർ പടിഞ്ഞാറ് മദാമ്മ തോപ്പ് അടക്കമുളള ഇടങ്ങളിലെ ജനങ്ങളെ ക്യാമ്പിലേക്ക് മാറ്റി. കരുവന്നുർ പുഴയും പുത്തൻതോടും കവിഞ്ഞതോടെ ഇതിനിടയിലെ മൂർക്കനാട് പടിഞ്ഞാറ്റുമുറിയിലെ 42 കുടുംബങ്ങൾ ഒറ്റപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.