ദേശമംഗലം ഉരുള്‍പൊട്ടല്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി

ചെറുതുരുത്തി: ദേശമംഗലം പള്ളം കൊറ്റമ്പത്തൂരിൽ വ്യാഴാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പള്ളം കൊറ്റമ്പത്തൂർ കോളനിവാസിയായ സജീവി​െൻറ (36) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെയോടെ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോളനിവാസികളായ ഹരിനാരായണ​െൻറയും ശിവദാസ​െൻറയും മൃതദേഹം വ്യാഴാഴ്ച കണ്ടെടുത്തിരുന്നു. ഇവര്‍ സഹോദരന്മാരാണ്. കാണാതായ രഞ്ജിത്തിനായി തിരച്ചില്‍ തുടരുകയാണ്. ഈ ഭാഗത്തുള്ളവരെ ബുധനാഴ്ച രാത്രിയോടെ പള്ളം ഗവ. എല്‍.പി സ്‌കൂളിലേക്ക് മാറ്റിയിരുന്നു. വീട്ടിൽനിന്നും തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ എടുക്കാൻ വ്യാഴാഴ്ച പുലര്‍ച്ചെ പോയപ്പോഴാണ് അപകടത്തില്‍പെട്ടത്. വീടുകളുടെ അവസ്ഥ അറിയാന്‍ പോയവരും അപകടത്തിൽപെട്ടു. സുധാകരന്‍, സുമേഷ്, വിപിന്‍ദാസ്, അബ്ദുസ്സലാം, സുരേന്ദ്രന്‍, ഷിബി എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. രജിതയാണ് സജീവി​െൻറ ഭാര്യ. മക്കൾ: യദുകൃഷ്ണ, ഋതുകൃഷ്ണ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.