തൃശൂർ: കാലവർഷം തകർത്തെറിഞ്ഞത് ജില്ലയുടെ കാർഷിക സ്വപ്നങ്ങൾ. വിളവെടുക്കാൻ പാകത്തിലെത്തിയ വിള നഷ്ടത്തിൽ ജില്ലയിലുണ്ടായത് 100 കോടിയുടേതെന്നാണ് കൃഷിവകുപ്പിെൻറ കണക്ക്. എന്നാൽ കഴിഞ്ഞ ദിവസം മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന് സമർപ്പിച്ച കണക്കിൽ കൃഷിനഷ്്ടം വെറും 35 കോടി മാത്രം. ജില്ലയിലെ 32 പാടങ്ങളിൽ മാത്രം മഴക്കെടുതി മൂലം 1.72 കോടി രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. 398.2 ഹെക്ടർ പാടങ്ങളിലാണ് മുഖ്യമായും നഷ്്ടം ഉണ്ടായത്. നെൽകൃഷി അടക്കമാണ് 34.6 കോടി രൂപയുടെ നഷ്്ടം കണക്കാക്കിയത്. കൃഷിഭവനുകളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് ജില്ല കലക്ടർ മുഖേന സമർപ്പിച്ചതെന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നു. എന്നാൽ റിപ്പോർട്ട് ചെയ്യാത്തത് ഇതിെൻറ രണ്ടിരട്ടിയെങ്കിലും വരുമെന്നാണ് നിഗമനം. ഒല്ലൂക്കര, ചാലക്കുടി തുടങ്ങി പുഴയോട് ചേർന്നുള്ള മേഖലകളിലാണ് ഏറെയും കൃഷിനാശമുണ്ടായിരിക്കുന്നത്. അന്തിക്കാട്, മുല്ലശ്ശേരി, പഴയന്നൂർ, ഇരിങ്ങാലക്കുട, തളിക്കുളം, ചേർപ്പ് എന്നിവിടങ്ങളിലും വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. ജൂൺ ഒന്നു മുതലുള്ള കണക്കാണിത്. മലയോര മേഖലയിലെ വാഴ, കപ്പ, പയർ, പാവൽ, പടവലം എന്നിവയും, തെക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറൻ മേഖലയിലെ നെൽകൃഷിയും കാലവർഷം കവർന്നു. കുടുംബശ്രീയടക്കമുള്ള വിവിധ സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ കൃഷി ചെയ്തതും മഴയിൽ നാശമുണ്ടാക്കി. ഓണത്തിന് നേന്ത്രക്കായ വില പൊള്ളും ഇത്തവണ ഓണവിപണിയിൽ നേന്ത്രക്കായയുടെ വില ഉയരുമെന്ന് വ്യാപാരികളും കർഷകരും പറയുന്നു. ഇപ്പോൾ തന്നെ നാടൻ പഴത്തിന് 90 രൂപ വരെ വില വരുന്നുണ്ട്. ഇത് ഓണത്തോടടുക്കുമ്പോൾ വീണ്ടും ഉയരും. ഓണവിപണി ലക്ഷ്യമിട്ടുണ്ടാക്കിയ വാഴകൃഷിക്ക് മഴയിൽ വലിയ നാശമാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.