വൃക്കരോഗിയായ യുവാവ് ചികിത്സ സഹായം തേടുന്നു

എരുമപ്പെട്ടി: വൃക്കരോഗിയായ നിർധന യുവാവ് ചികിത്സ സഹായം തേടുന്നു. കാഞ്ഞിരക്കോട് ആലത്തൂര്‍ മനപ്പടി കോളനി വീട്ടില്‍ സുരേഷി​െൻറ മകന്‍ അരുണാണ്(18) ദുരിതം പേറുന്നത്. ഒറ്റമുറി വീട്ടിലാണ് അച്ഛനും അമ്മയും രണ്ട് അനുജന്മാരോടുമൊപ്പം അരുൺ താമസിക്കുന്നത്. കൂലിപണിക്കാരനായ സുരേഷ് മകനെ ചികിത്സിക്കാന്‍ മാർഗമില്ലാതെ വലയുകയാണ്. വൃക്ക നല്‍കാന്‍ മാതാപിതാക്കള്‍ സന്നദ്ധരാണ്. പക്ഷേ, അതിനു വേണ്ട ഭാരിച്ച ചെലവ് താങ്ങാൻ കുടുംബത്തിനാകുന്നില്ല. ഇതേതുടർന്ന് വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത്ലാല്‍, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോന്‍ എന്നിവര്‍ രക്ഷാധികാരികളായും വാര്‍ഡംഗം പി.എം. ഷൈല ചെയര്‍പേഴ്സനും സി.പി. ചാക്കുണ്ണി കണ്‍വീനറായും നാട്ടുകാർ 'അരുണ്‍ ചികിത്സ സഹായ സമിതി' രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു. ഫണ്ട് സ്വരൂപിക്കുന്നതിനായി കാത്തലിക് സിറിയന്‍ ബാങ്ക് കാഞ്ഞിരക്കോട് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സുമനസ്സുകളുടെ സഹായത്തോടെ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. അക്കൗണ്ട് നമ്പർ -044103979867190001. IFS കോഡ്-CSBK0000441. ഫോൺ: 9946 190 029.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.