തൃശൂർ: തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ ഇല്ലംനിറ ആഘോഷിച്ചു. തിരുവമ്പാടി ക്ഷേത്രത്തില്‍ ക്ഷേത്ര ഗോപുരത്തിെൻറ പുറത്തുനിന്ന് വാദ്യോപചാരങ്ങളോടെ ശാന്തിക്കാര്‍ തലയിലേറ്റി കൊണ്ടുവന്ന നെല്‍കതിര്‍ കറ്റകള്‍, നാലമ്പലത്തിനകത്തെ പത്മപീഠത്തില്‍ സ്ഥാപിച്ചു. തുടര്‍ന്ന് സർവൈശ്വര്യത്തിനു വേണ്ടി മഹാലക്ഷ്മി പൂജ നടന്നു. ശ്രീകോവിലുകളിലെ നിറ കഴിഞ്ഞ് മേൽശാന്തി മൂത്തേടത്ത് സുകുമാരൻ നമ്പൂതിരി കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കി. പാറമേക്കാവ് ക്ഷേത്രത്തില്‍ രാവിലെ ഉഷപൂജയ്ക്കുശേഷം ക്ഷേത്രം മേല്‍ശാന്തി മഠത്തില്‍ മുണ്ടയൂര്‍ ശ്രീധരന്‍ നമ്പൂതിരി ക്ഷേത്രഗോപുരത്തില്‍നിന്ന് ഇല്ലംനിറക്ക് തയ്യാറാക്കി വെച്ച നെല്‍ക്കതിരുകള്‍ വാദ്യഘോഷങ്ങളോടെ ക്ഷേത്രം പ്രദക്ഷിണം ചെയ്ത് അകത്തേക്ക് എഴുന്നള്ളിച്ചു. പൂജിച്ച നെല്‍ക്കതിരുകള്‍ പിന്നീട് ഭക്തജനങ്ങള്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. മേക്കാവ് മേല്‍ശാന്തി കാരേക്കാട് രാമന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ക്ഷേത്രത്തില്‍ ഗോപൂജയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.