തൃശൂര്‍: ഇരിങ്ങാലക്കുട വാദ്യകുലപതി പല്ലാവൂര്‍ അപ്പുമാരാര്‍ സമിതിയുടെ പല്ലാവൂര്‍ ഗുരുസ്മൃതി അവാര്‍ഡ് തിരുവമ്പാടി മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാര്‍ക്കും തൃപ്പേക്കുളം പുരസ്‌കാരം ഇലഞ്ഞിത്തറ മേള പ്രമാണി പെരുവനം കുട്ടന്‍മാരാര്‍ക്കും നല്‍കും. 15,101 രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്‌കാരം. നവംബറില്‍ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ താളവാദ്യമഹോത്സവത്തില്‍ മന്ത്രി എ.കെ. ബാലന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. കണ്ണമ്പിള്ളി ഗോപകുമാര്‍, മൂര്‍ക്കനാട് ദിനേശന്‍, നീരജ് മേനോന്‍, കലാമണ്ഡലം ശിവദാസ്, കലാനിലയം ഉദയന്‍ നമ്പൂതിരി എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.