വനിതകൾക്ക് ക്വിസ് മത്സരം

കൊടുങ്ങല്ലൂർ: നഗരസഭ വനിത-ശിശുക്ഷേമ വകുപ്പുമായി ചേർന്ന് നഗരസഭ തലത്തിൽ 'ഹെൽത്തി ബേബി - ഹെൽത്തി മദർ' മത്സരവും വനിതകൾക്ക് ക്വിസ് മത്സരവും നടത്തി. 72 അംഗൻവാടികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് വാർഡ് തലത്തിൽ മത്സരിച്ചത്‌. 44 വാർഡുകളിലെയും രണ്ട് വയസ്സു മുതൽ നാല് വയസ്സുവരെയുള്ള കുഞ്ഞുങ്ങളും അമ്മമാരും മത്സരത്തിൽ പങ്കെടുത്തു. സമാപന സമ്മേളനം നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. സി.കെ. രാമനാഥൻ അധ്യക്ഷത വഹിച്ചു. ഷീല രാജ്കമൽ, ലത ഉണ്ണികൃഷ്ണൻ, കെ.പി. ശോഭ, മേരി, ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജീവ്, നെജുമ എന്നിവർ സംസാരിച്ചു. നഗരസഭ അധ്യക്ഷൻ സമ്മാനങ്ങൾ നൽകി. ഹെൽത്തി മദർ ആയി വാണി സജേഷിനെയും ദീപ്തി മനോജിനെയും ഹെൽത്തി ബേബിയായി ദേവനന്ദ അനിലിനെയും തിരഞ്ഞെടുത്തു. ക്വസ് മത്സരത്തിൽ ഒന്നാം സ്ഥാനം റജീനയും, രണ്ടാംസ്ഥാനം അഞ്ജിത വിഷ്ണുവും നേടി. ഹെൽത്തി ബേബി രണ്ടാം സ്ഥാനത്തിന് വാണി വിപിൻ അർഹമായി. ഹെൽത്തി മദർ രണ്ടാം സ്ഥാനം ദീപ്തി മനോജും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.