ഗുരുവായൂര്‍: ദേവസ്വം കീഴേടമായ . ക്ഷേത്രത്തില്‍ രണ്ടിടങ്ങളിലായിട്ടാണ് ബലി തര്‍പ്പണത്തറകള്‍ തയാറാക്കിയിരുന്നത്. പുലര്‍ച്ചെ ആരംഭിച്ച ബലിതര്‍പ്പണം രാവിലെ പത്ത് വരെ തുടര്‍ന്നു. ഊരകം സി.പി.സത്യനാരായണന്‍ ഇളയത് കാര്‍മികനായി. പെരുന്തട്ട ശിവക്ഷേത്രത്തില്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ക്ക് രാമകൃഷ്ണന്‍ ഇളയത് മുഖ്യകാര്‍മികനായി. ശിവദാസന്‍ ഇളയത്, രാജീവ് ഇളയത്, ദീപേഷ് ഇളയത് എന്നിവര്‍ സഹകാര്‍മികരായി. പൂജകള്‍ക്ക് മേല്‍ശാന്തി ശ്രീധരന്‍ നമ്പൂതിരി കാര്‍മികനായി. കോട്ടപ്പടി കപ്പിയൂര്‍ പെരുന്തിരിക്കാട്ട് ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ വാവുബലിക്ക് പൂങ്കുന്നം മനോജ് നാരായണന്‍ ഇളയത് മുഖ്യകാര്‍മികനായി. ക്ഷേത്രസമിതി പ്രസിഡൻറ് കെ.കെ. വിശ്വനാഥന്‍, സെക്രട്ടറി ഇ. വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആനകള്‍ക്ക് നാളെ പ്രത്യേക ആനയൂട്ട് ഗുരുവായൂര്‍: ഗജദിനാചരണത്തിെൻറ ഭാഗമായി തിങ്കളാഴ്ച ആനത്താവളത്തിലെ ആനകള്‍ക്ക് പ്രത്യേക ആനയൂട്ട് നല്‍കും. നേന്ത്രപ്പഴം, ശര്‍ക്കര, വെള്ളരിക്ക, തണ്ണി മത്തന്‍, കരിമ്പ് എന്നിവക്ക് പുറമെ ചോറുമാണ് വിഭവങ്ങള്‍. പാപ്പാന്മാര്‍ക്ക് വനംവകുപ്പിെൻറ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസും ഉണ്ട്. ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.