കർക്കടക വാവ് ബലി ഇന്ന്

തൃശൂർ: ശനിയാഴ്ച കര്‍ക്കടക വാവുബലി. ബലി തർപ്പണത്തിനായി ജില്ലയിലെ ക്ഷേത്രങ്ങളൊരുങ്ങി. പുഴയിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പ് ഉയര്‍ന്നത് ബലിതര്‍പ്പണത്തിന് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സുരക്ഷ സംവിധാനങ്ങൾ കടവുകളില്‍ ഒരുക്കി. കനത്ത ജാഗ്രത നിർദേശവും സുരക്ഷ ക്രമീകരണങ്ങളും ജില്ല ഭരണകൂടവും പൊലീസും നിർദേശിച്ചിട്ടുണ്ട്. ആറാട്ടുപുഴ മന്ദാരംകടവ്, എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തിലെ കടപ്പുറം, തിരുവില്വാമല പാമ്പാടി ഐവര്‍മഠം, നിളാ തീരം, ഗുരുവായൂര്‍ നെന്മിനി ബലരാമക്ഷേത്രം, പുഴയ്ക്കല്‍ ശ്രീധർമശാസ്താക്ഷേത്രം, കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രം, ഭാരതപ്പുഴ, പടിഞ്ഞാറെ വെള്ളാനിക്കര ആണ്ടുണ്ണിദേവര്‍ ശിവക്ഷേത്രം, കൂര്‍ക്കഞ്ചേരി കീഴ്തൃക്കോവില്‍ ശിവക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം തുടങ്ങി ജില്ലയിലെ നിരവധി ക്ഷേത്രങ്ങളിലാണ് ബലി തര്‍പ്പണത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.