തൃശൂർ: ചലച്ചിത്ര അക്കാദമിയും യൂറോപ്യൻ യൂനിയനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യൂറോപ്യൻ യൂനിയൻ ചലച്ചിത്രമേള ശ്രീ തിയറ്ററിൽ തുടങ്ങി. മികച്ച വിദേശ ഭാഷ ചിത്രത്തിനായി ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച ഡാനിഷ് ചിത്രമായ ലാന്‍ഡ് ഓഫ് മൈന്‍ ആയിരുന്നു ഉദ്ഘാടന ചിത്രം. യുദ്ധ തടവുകാരായ ജര്‍മന്‍ പട്ടാളക്കാരെ ഡെന്‍മാര്‍ക്കിലെ പടിഞ്ഞാറന്‍ തീരത്ത് കുഴിബോംബുകള്‍ നിര്‍വീര്യമാക്കാന്‍ നിയോഗിക്കുന്നതാണ് ചിത്രത്തിെൻറ ഇതിവൃത്തം. യഥാർഥ സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം ശ്രീയിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയും ഉച്ചക്കുമായി പ്രദർശിപ്പിച്ച ക്രൊയേഷ്യൻ ചിത്രമായ കൗബോയ്സും സൈപ്രസ് ചിത്രമായ ബോയ് ഓൺ ദ ബ്രിഡ്ജും കാണാൻ ഇരുനൂറോളം പേരെത്തി. മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ. രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംവിധായകൻ പ്രിയനന്ദനൻ, എഫ്.എഫ്.സി.ഐ കേരള ഘടകം അംഗം ചെറിയാൻ ജോസഫ്, എസ്. ഷാജി, പ്രദീപ് ചൊക്ലി തുടങ്ങിയവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി 12 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഇന്നത്തെ സിനിമ ബ്രേവ് ബഞ്ച് (പോളിഷ്), ലിറ്റിൽ ഹാർബർ (ചെക്ക്) -10.30 ടൈഗർ തിയറി (ചെക്ക്) -2.30 ടറൻറ ഓൺ ദ റോഡ് (ഇറ്റലി) -5.30 കിൽ ഓൺ വീൽസ് (ഹംഗറി) -7.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.