ഇത്തവണ അത്തം കർക്കടകത്തിൽ

തൃശൂർ: ചിങ്ങത്തിലെ തിരുവോണത്തിന് ഇത്തവണ കർക്കടകത്തിൽ തന്നെ പൂക്കളമിട്ട് തുടങ്ങാം. നേരത്തെയെത്തിയ ഓണം ഇത്തവണത്തെ അപൂർവതയാൽ സവിശേഷമാണ്. കേരളം അപ്രതീക്ഷിതമായ പ്രതികൂല കാലാവസ്ഥയനുഭവിക്കുമ്പോഴാണ് കാലത്തി​െൻറ കുസൃതിയുമായി ഓണവുമെത്തുന്നത്. ആഗസ്റ്റ് 15ന് കർക്കടകം 30നാണ് അത്തം. ചിങ്ങം ഒമ്പതിന് ആഗസ്റ്റ് 25ന് തന്നെയാണ് തിരുവോണമെങ്കിലും ജ്യോതിഷ വിധി പ്രകാരം അത്തം പതിനൊന്നിനാണ് ഇത്തവണ പിറന്നാളോണമെന്ന് ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് പറഞ്ഞു. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രം പിറന്നാൾ പക്ഷമായി ഉദിച്ച് ആറ് നാഴിക എന്ന് വരുന്നുവോ അന്ന് തിരുവോണവും അതി​െൻറ മുമ്പ് അത്തം ആറ് നാഴിക ഉദിച്ച് പിറന്നാൾ പക്ഷമായി എന്ന് വരുന്നുവോ അന്ന് അത്തം നക്ഷത്രവുമായാണ് കണക്കാക്കുക. ഇങ്ങനെയാണ് പതിനൊന്നായി വരുന്നത്. സെപ്റ്റംബർ 11ന് ചിങ്ങം 26ന് അത്തം നക്ഷത്രം വരുന്നുണ്ടെങ്കിലും തിരുവോണമില്ലാത്തതാണ് കർക്കടകത്തിലെ അത്തം കണക്കാക്കിയുള്ള ചിങ്ങത്തിലെ തിരുവോണം. പത്തോണം, ഒമ്പതിലേക്കും, പതിനൊന്നിലേക്കുമെല്ലാം മാറി മറിയാറുണ്ടെങ്കിലും, കഴിഞ്ഞ നാല് വർഷമായി ഒമ്പതാം നാളിലായിരുന്നു ഓണമെത്തിയിരുന്നത്. ഇടവേളക്ക് ശേഷമാണ് പതിനൊന്നാം നാളിലെത്തുന്നതെന്നും കാണിപ്പയ്യൂർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.