കൊടുങ്ങല്ലൂർ: ഖത്തർ അമീറിെൻറ പൂർണകായ പ്രതിമ ലോകത്തെ പ്രഗല്ഭരായ ചിത്രകാരൻമാരെകൊണ്ട് തയാറാക്കി നൽകാമെന്ന് വാഗ്ദാനം നൽകി അഞ്ചുകോടി രൂപയോളം തട്ടിയെടുത്ത കേസ് ഒത്തുതീർക്കാൻ ശ്രമം. ഇതിെൻറ ഭാമായി തട്ടിയെടുത്ത പണത്തിൽ 75 ലക്ഷം രൂപ പ്രതിക്ക് വേണ്ടി ബന്ധുക്കൾ ഖത്തർ മ്യൂസിയം അതോറിറ്റി പ്രതിനിധിക്ക് കൈമാറി. നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാൻ മ്യൂസിയം അതോറിറ്റി നടത്തിവരുന്ന നിയമ നടപടിക്കിെടയാണ് പണം കൈമാറിയത്്. കേസ് ഒത്തു തീർപ്പ് ശ്രമങ്ങളുടെ ഭാഗമായാണ് പണം ൈകമാറ്റം എന്നാണ് സൂചന. പ്രതിമ നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി പറവൂർ പെരുവാരം സ്വദേശിയും കൊടുങ്ങല്ലൂർ എസ്.എൻ.പുരം ഇരുപത്തിയഞ്ചാം കല്ലിന് പടിഞ്ഞാറ് താമസക്കാരനുമായ മുളക്കൽ സുനിൽ മേനോനാണ് അഞ്ചുകോടി രൂപ വരുന്ന 7.6 ലക്ഷം ഡോളർ തട്ടിയെടുത്തത്. ഇൗ പണം തിരിച്ചു പിടിക്കാൻ ഖത്തർ മ്യൂസിയം അതോറിറ്റി സാമ്പത്തിക നിർവഹണ വിഭാഗം മേധാവിയും കോഴിക്കോട് സ്വദേശിയുമായ പുതിയോട്ടിൽ ഷെഫീഖ് ഇരിങ്ങാലക്കുട സബ്കോടതിയിൽ നേരത്തേ ഹരജി ഫയൽ ചെയ്തിരുന്നു. ൈഹകോടതിയുടെ മുമ്പാകെയുള്ള പ്രതിയുടെ ജാമ്യ ഹരജിയിൽ മ്യൂസിയം അേതാറിറ്റി കക്ഷി ചേരുകയും ചെയ്തിരുന്നു. കേസ് ഒത്ത് തീർക്കാനുളള താൽപര്യം ഇവർ അറിയിച്ചതോടെ പ്രതിക്ക് ഇൗ മാസം 16 വരെ താൽകാലിക ജാമ്യം അനുവദിച്ച ൈഹകോടതി ഒത്തുതീർപ്പ് നടത്തി വരാൻ നിർദേശിക്കുകയും ചെയ്തു. തട്ടിയെടുത്ത നാലരക്കോടിയോളം രൂപ എസ്.െഎ.ബി., എസ്.ബി.െഎ., െഎ.സി.െഎ.സി.െഎ ബാങ്ക്, യൂനിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവിടങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇത് പൊലീസ് മരവിപ്പിച്ചിരുന്നു. ഇൗ പണം വിട്ടു നൽകാൻ ആവശ്യപ്പെട്ട് കൊടുങ്ങല്ലൂർ കോടതിയിൽ മ്യൂസിയം അതോറിറ്റി മറ്റൊരു ഹരജി നൽകിയിരുന്നു. ഹരജിയിൽ കോടതി പൊലീസിെൻറ റിപ്പോർട്ട് തേടി. കേസ് അന്വേഷണത്തിലാണെന്ന് പൊലീസ് റിപ്പോർട്ട് നൽകിയതോടെ ഹരജി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.