കോർപറേഷനിൽ നടക്കുന്നത് അഴിമതിയുടെ തുടർച്ച -ശോഭ സുരേന്ദ്രൻ

തൃശൂർ: കോർപറേഷനിൽ വികസന തുടർച്ചയല്ല, അഴിമതി തുടർച്ചയാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് നടന്ന അഴിമതിയുടെ തുടർച്ചയാണ് എൽ.ഡി.എഫി​െൻറ ഭരണസമിതിയും നടത്തുന്നത്. മേയറെ ചുറ്റിപ്പറ്റി വലിയ അഴിമതിയാണ് നടക്കുന്നത്. വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റിലായ കൗൺസിലർ പി.സുകുമാരനെ പുറത്താക്കുക, വിജിലൻസ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി മണ്ഡലം കമ്മിറ്റി കോർപറേഷന് മുന്നിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംഭവത്തെക്കുറിച്ച് കോടതിയുടെ നിരീക്ഷണത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് വിനോദ് പൊള്ളാഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, ഇ.എം. ചന്ദ്രൻ, രഘുനാഥ് സി. മേനോൻ, പ്രദീപ് കുമാർ, കൗൺസിലർമാരായ എം.എസ്. സമ്പൂർണ, പൂർണിമ സുരേഷ്, ലളിതാംബിക, വിൻഷി അരുൺകുമാർ, വി. രാവുണ്ണി, കെ.മഹേഷ് എന്നിവർ സംസാരിച്ചു. വൈകീട്ട് സമാപന യോഗം ജില്ല പ്രസിഡൻറ് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.