തൃശൂർ: കാലവർഷത്തിൽ 327.81 കോടി രൂപയുടെ നഷ്്ടമുണ്ടായെന്ന് ജില്ല ഭരണകൂടം. സന്ദർശനത്തിനെത്തിയ കേന്ദ്രസംഘത്തിന് കണക്ക് സമർപ്പിച്ചു. പഞ്ചായത്തുതലത്തില്‍ 19.68 കോടി, ബ്ലോക്ക് തലത്തില്‍ 28.98 ലക്ഷം, നഗരസഭയില്‍ 3.73 കോടി, കോർപറേഷനില്‍ 7.87 കോടിയുടെയും നാശനഷ്ടങ്ങളുണ്ടായതായും, വാട്ടര്‍ അതോറിറ്റിക്ക് 48.18 ലക്ഷം രൂപയുടെയും ഇറിഗേഷന്‍ വകുപ്പിന് 2.08 കോടി രൂപയുടെയും നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് കലക്ടര്‍ വിശദീകരിച്ചു. നെൽകൃഷി (398.2 ഹെക്ടർ)- 13.65 ലക്ഷം മറ്റുകൃഷി- 34.67 കോടി വൈദ്യുത മേഖല (തൃശൂര്‍, ഇരിങ്ങാലക്കുട)- 1.45 കോടി വീട്ടുമൃഗം- 51.33 ലക്ഷം റോഡ്- 250 കോടി മഴക്കെടുതി പ്രദേശങ്ങൾ കേന്ദ്രസംഘം സന്ദർശിച്ചു അര്‍ഹിക്കുന്ന സാമ്പത്തിക സഹായത്തിന് ശിപാര്‍ശ ചെയ്യും -സംഘം തൃശൂർ: ജില്ലയുടെ മഴക്കെടുതി പ്രദേശങ്ങൾ കേന്ദ്രസംഘം സന്ദർശിച്ചു. കേന്ദ്ര കാര്‍ഷിക മന്ത്രാലയം ഡയറക്ടര്‍ ബി.കെ. ശ്രീവാസ്തവ, ഊര്‍ജമന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ നര്‍സി റാം മീണ, ഗതാഗത മന്ത്രാലയം റീജനല്‍ ഓഫിസര്‍ വി.വി. ശാസ്ത്രി എന്നിവരടങ്ങിയ സംഘമാണ് വെള്ളിയാഴ്ച രാവിലെ മുതൽ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് നഷ്ടം വിലയിരുത്തിയത്. അര്‍ഹിക്കുന്ന സഹായത്തിന് ശുപാര്‍ശ ചെയ്യുമെന്ന് സംഘം കലക്ടര്‍ക്ക് ഉറപ്പുനല്‍കി. പത്തുദിവസത്തിനകം ശാസ്ത്രീയമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രസംഘം ആവശ്യപ്പെട്ടു. ഒമ്പതോടെ കലക്ടർ ടി.വി. അനുപമയുടെ അധ്യക്ഷതയിൽ കേന്ദ്രസംഘം വിവിധ വകുപ്പുമേധാവികളുമായി ചര്‍ച്ച നടത്തി. കൃഷി, കോള്‍മേഖല, പൊതുമരാമത്ത്, ജലസേചനം, ഹോര്‍ട്ടികള്‍ച്ചര്‍, വൈദ്യുതി മുതലായ വകുപ്പുകളുടെ മേധാവികളിൽനിന്ന് വിശദാംശങ്ങൾ തേടി. കോർപറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുതലത്തിലുണ്ടായിട്ടുള്ള നഷ്ടങ്ങളെക്കുറിച്ച് കലക്ടര്‍ വിശദീകരിച്ചു. സബ് കലക്ടര്‍ ഡോ. രേണുരാജ്, മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിെൻറ പ്രതിനിധി കെ.വി. രാമകൃഷ്ണന്‍, മന്ത്രി എ.സി. മൊയ്തീെൻറ പ്രതിനിധി ടി.കെ. വാസു എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഇതിന് ശേഷമായിരുന്നു സംഘത്തിെൻറ മഴക്കെടുതി പ്രദേശങ്ങളിലേക്കുള്ള സന്ദർശനം. സംസ്ഥാനത്തിെൻറ പ്രതിനിധിയായി കോ ഒാഡിനേറ്റിങ് ഓഫിസര്‍ സിജി എം. തങ്കച്ചനും ഉണ്ടായിരുന്നു. നഷ്ടങ്ങളുണ്ടായ പൂങ്കുന്നം ഹരിശ്രീ നഗര്‍, പൊറത്തിശേരി വില്ലേജ്, കോക്കിരിപ്പാലം, ആറാട്ടുപുഴ പാലത്തിനു സമീപം ഇടിഞ്ഞ പുഴയോരം, ആറാട്ടുപുഴ കാരോട്ട്മുറി പട്ടികജാതി കോളനി, മുതുള്ളിയാക്കല്‍, ശാസ്താംകടവ്, ആമ്പല്ലൂര്‍, നന്തിക്കര, ചാലക്കുടി, പിണ്ടാണി, ചാര്‍പ്പ, മേലൂര്‍ എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്. വൈകീട്ടോടെയാണ് സന്ദർശനം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.