ആശയക്കുഴപ്പം സൃഷ്​ടിച്ച്​ അവധി പ്രചാരണം

തൃശൂർ: കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നതിനാൽ എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം അവധിയാണെന്ന പ്രചാരണം ആശങ്കക്കും ആശയക്കുഴപ്പത്തിനുമിടയാക്കി. എറണാകുളം ജില്ലയിൽ അവധിയെന്നാണ് ആദ്യം പ്രചരിപ്പിച്ചത്. പിന്നാലെ തൃശൂർ ജില്ലയിലും ഉച്ചക്ക് ശേഷം അവധിയെന്ന് ചാനലുകളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിച്ചു. ഇടുക്കി ഡാം അഞ്ചാമത്തെ ഷട്ടറും തുറന്നതോടെ അവധി പ്രചരണത്തിന് അതിവേഗ പ്രചാരം ലഭിച്ചു. ചീഫ് സെക്രട്ടറിയാണ് അവധി പ്രഖ്യാപിച്ചതെന്നും പ്രചരിച്ചു. സമൂഹ മാധ്യമങ്ങളിലും പ്രചാരണം തുടർന്നതോടെ മാധ്യമ സ്ഥാപനങ്ങളിലേക്കും അവധിയന്വേഷിച്ച് വിളിയെത്തി. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലാത്തതിനാൽ മാധ്യമ സ്ഥാപനങ്ങളും ആശയക്കുഴപ്പത്തിലായി. മാധ്യമ സ്ഥാപനങ്ങളിൽ വിളിയെത്തിയതോടെ കലക്ടറെ ബന്ധപ്പെട്ടു. പ്രചാരണം വ്യാജമാണെന്നും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും ചാലക്കുടി പുഴയുടെ ഒഴുക്ക് കൂടി വെള്ളക്കെട്ട് ഉയർന്നതിനാലും നേരത്തെ ചാലക്കുടി താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അവധി മാത്രമേ ഉള്ളൂവെന്ന് കലക്ടർ അറിയിച്ചു. ഉച്ച കഴിയും വരെയും പ്രചാരണവും ആശയക്കുഴപ്പവും ഫോൺവിളിയും തുടർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.