തൃശൂർ: എൽ.ജി.ബി.ടി സമൂഹത്തിനെതിരെയുള്ള വിവേചനങ്ങൾ അവസാനിപ്പിക്കുകയെന്ന ആവശ്യമുന്നയിച്ച് കേരളത്തിൽ വർഷം തോറും നടക്കാറുള്ള 'ക്വീർ പ്രൈഡി'ന് ആഗസ്റ്റ് 17ന് തൃശൂർ നഗരം സാക്ഷ്യം വഹിക്കും. തങ്ങളുടെ വ്യക്തിത്വം ഒളിച്ചുവെക്കാനുള്ളതല്ലെന്നും ആഘോഷിക്കാനുള്ളതാണെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ട്രാൻജെൻഡർ വിഭാഗവും ഇവരെ പിന്തുണക്കുന്നവരും തൃശൂരിൽ ഒത്തുചേരുക. ആഗസ്റ്റ് 16, 17 തീയതികളിലായാണ് ട്രാൻസ്ജെൻഡർ സംഗമം നടക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി റാലിയോടനുബന്ധിച്ച് 16ന് രാവിലെയും വൈകീട്ടുമായി രണ്ട് അക്കാദമിക് സെഷനുകളും ടൗൺഹാളിൽ നടക്കും. ട്രാൻസ്ജെൻഡറുകളെ ക്രിമിനലുകളായി കാണുന്ന ഭരണഘടനയിലെ 377ാം വകുപ്പ് എടുത്തുകളയണമെന്നാണ് ഇത്തവണത്തെ ക്വീർ പ്രൈഡ് ഉയർത്തുന്ന മുദ്രാവാക്യം. 17ന് ഉച്ചക്ക് ശേഷം നടക്കുന്ന കേരളത്തിലെ ഒമ്പതാമത് ക്വീർ പ്രൈഡിൽ രണ്ടായിരത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകയായ അഹാന മേക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.