കയ്പമംഗലം പൊലീസ് സ്‌റ്റേഷന്‍ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കും

കയ്പമംഗലം: മതിലകം സ്റ്റേഷൻ വിഭിജിച്ചുണ്ടാക്കിയ . രാവിലെ 11ന് തിരുവനന്തപുരത്തിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷനുകളിലൊന്നായ മതിലകത്തെ വിഭജിച്ചാണ് പുതിയ പൊലീസ് സ്‌റ്റേഷന്‍ ആരംഭിക്കുന്നത്. ജനസംഖ്യ കൊണ്ടും കേസുകളുടെ എണ്ണംകൊണ്ടും പ്രവര്‍ത്തനപരിധി കൊണ്ടും ഏറെ സങ്കീർണമായിരുന്നു മതിലകം സ്റ്റേഷ‍​െൻറ പ്രവര്‍ത്തനം. ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് കയ്പമംഗലത്ത് പൊലീസ് സ്‌റ്റേഷന്‍ ആരംഭിക്കുന്നത്. രണ്ടുവീതം എസ്.ഐ, എ.എസ്.െഎമാർ സ്റ്റേഷനില്‍ ഉണ്ടാകും. കൂടാതെ ആറ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, 18 സി.പി.ഒ.മാര്‍, രണ്ട് വനിത പൊലീസ്, ജീപ്പ്, ഡ്രൈവര്‍, നാല് മോട്ടോര്‍ ബൈക്ക് എന്നിവയും ഉണ്ടാകും. കയ്പമംഗലം കൂരിക്കഴി കമ്പനിക്കടവിലുള്ള പഞ്ചായത്ത് വക കെട്ടിടത്തിലാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുക. മന്ത്രി എ.സി. മൊയ്തീന്‍, ഇന്നസ​െൻറ് എം.പി തുടങ്ങിയവർ പങ്കെടുക്കുമെന്നും ഇ.ടി. ടൈസണ്‍ എം.എല്‍.എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത്, ജില്ല പൊലീസ് മേധാവി എം.കെ. പുഷ്‌കരന്‍, ഡിവൈ.എസ്.പി ഫേമസ് വർഗീസ്, എസ്.ഐ കെ.ജെ. ജിനേഷ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി എന്നീ പഞ്ചായത്തുകളാണ് കയ്പമംഗലം പൊലീസ് സ്‌റ്റേഷ​െൻറ പ്രവര്‍ത്തന പരിധി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.