പുന്നയൂർക്കുളം: പെരിയമ്പലത്ത് സി.പി.എം വെസ്റ്റ് ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകുന്ന വീടിന് തറക്കല്ലിട്ടു. ജില്ല സെക്രേട്ടറിയറ്റംഗം കെ.വി. അബ്ദുൽഖാദർ എം.എൽ.എ തറക്കല്ലിടൽ നിർവഹിച്ചു. ലോക്കൽ സെക്രട്ടറി എം.കെ. ബക്കർ അധ്യക്ഷത വഹിച്ചു. ചാവക്കാട് ഏരിയ കമ്മിറ്റിയംഗം കെ.എച്ച്. സലാം, അണ്ടത്തോട് മഹല്ല് ഇമാം മുഹമ്മദ് അഷ്റഫി, മന്ദലംകുന്ന് കിണർ സലഫി മസ്ജിദ് ഇമാം സലീം, മൊയ്തുട്ടി ഹാജി എന്നിവർ സംസാരിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് സ്വാഗതവും ആലത്തയിൽ മൂസ നന്ദിയും പറഞ്ഞു. ഓട്ടോ ഡ്രൈവേഴ്‌സ് സഹായസംഘം വാര്‍ഷികം ചാവക്കാട്: ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സഹായസംഘം പത്താം വാര്‍ഷികം ഒരുവര്‍ഷത്തെ ക്ഷേമപ്രവര്‍ത്തനങ്ങളുമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി പ്രസിഡൻറ് എം.എസ്. ശിവദാസ്, ജന. സെക്രട്ടറി അലി, ട്രഷറര്‍ കെ.വി. മുഹമ്മദ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഇൗ മാസം 12ന് തിരുവത്ര കുമാര്‍ യു.പി സ്‌കൂളില്‍ നടക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് തഹസില്‍ദാര്‍ പ്രേംചന്ദ് ഉദ്ഘാടനം ചെയ്യും. രോഗികള്‍ക്ക് സൗജന്യ മരുന്നും കുറഞ്ഞ നിരക്കില്‍ കണ്ണടയും വിതരണം ചെയ്യും. വൈസ് പ്രസിഡൻറുമാരായ കെ.കെ. ജയതിലകന്‍, വി.കെ. ഷാജഹാന്‍, സെക്രട്ടറി കെ.കെ. വേണു എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.