ചാമ്പ്യൻസ് ​േബാട്ട്​ റേസ്​ ലീഗ്​ ​കോട്ടപ്പുറം ബോട്ട്​ ക്ലബി​െൻറ സഹകരണത്തോടെ നടത്തും

കൊടുങ്ങല്ലൂർ: സംസ്ഥാന ടൂറിസം വകുപ്പി​െൻറ ആശയമായ ചാമ്പ്യൻസ് േബാട്ട് റേസ് ലീഗ് കോട്ടപ്പുറം ബോട്ട് ക്ലബി​െൻറ സഹകരണത്തോടെ ജനകീയമായി സംഘടിപ്പിക്കാൻ കൊടുങ്ങല്ലൂർ നടന്ന യോഗം തീരുമാനിച്ചു. നേരത്തേ ഭിന്നതയെ തുടർന്ന് കോട്ടപ്പുറം ബോട്ട് ക്ലബ് ലീഗ് ജലോത്സവം സംഘാടനത്തിൽനിന്ന് പിന്മാറുകയും സ്വന്തമായി വി.കെ. രാജൻ സ്മാരക ജലമേള നടത്തുവാൻ ഒരുക്കങ്ങൾ തുടരുകയും ചെയ്തിരുന്നു. വി.കെ. രാജ​െൻറ പിൻഗാമികളായ രണ്ടുപേർ തമ്മിലുള്ള പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ടായിരുന്നു. ഇതിനിടെ ഉന്നതതല ഇടപെടലും സ്ഥലം എം.എൽ.എ മുൻകൈയെടുത്ത് നടത്തിയ അനുരഞ്ജന നീക്കങ്ങളുമാണ് അനുരഞ്ജനത്തിന് വഴിവെച്ചത്. ഇതി​െൻറ വെളിച്ചത്തിലാണ് സംയുക്താഭിമുഖ്യത്തിൽ വി.കെ. രാജൻ സ്മാരക ലീഗ് ജലോത്സവം നടത്താൻ ധാരണയായത്. സംഘടക സമിതി ഭാരവാഹികളായി വി.ആർ. സുനിൽകുമാർ എം.എൽ.എ (ചെയർ.), കോട്ടൽപ്പുറം ബോട്ട് ക്ലബ് പ്രസിഡൻറ് സി.സി. വിപിൻചന്ദ്രൻ (വർക്കിങ് ചെയർ.), ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ബിന്ദുറാണി (ജന.കൺ.), നഗസരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ (വർക്കിങ് കൺ.), ബോട്ട് ക്ലബ് സെക്രട്ടറി പി.എ. േജാൺസൺ (കൺ.) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ വിവിധ കക്ഷിനേതാക്കളും ഉദ്യോഗസ്ഥരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.