മാർതോമ തീർഥകേന്ദ്രത്തിൽ രാമായണ മാസാചരണം

അഴീക്കോട്: മാർതോമ റിസർച് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. റെക്ടർ ഫാ. ആൻറണി വേലത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അമൃത സ്കൂൾ സീനിയർ അധ്യാപിക വി.ഡി. ഷീല മുഖ്യപ്രഭാഷണം നടത്തി. ഒ.എൻ. അനിരുദ്ധൻ രാമായണ പാരായണം നടത്തി. ഇർശാദ് മസ്ജിദ് ഖതീബ് സെയ്തലവി മിസ്ബാഹി, മാർതോമ റിസർച് അക്കാദമി സെക്രട്ടറി ഫാ. ജോസ് ഫ്രാങ്ക് എന്നിവർ സംസാരിച്ചു. കർക്കടക കഞ്ഞി വിതരണവും നടന്നു. ഹിരോഷിമ ദിനാചരണം എറിയാട്: എം.ഐ.ടി സ്കൂളിൽ ഹിരോഷിമ - നാഗസാക്കി ദിനം ആചരിച്ചു. യുദ്ധവിരുദ്ധ റാലി, ബോധവത്കരണം എന്നിവ നടന്നു. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മഹറൂഫ് ലത്തീഫ്, അധ്യാപകരായ ഫാത്തിമ, സ്മിത, ഫൈസൽ, ഷൈലജ, ഹാജറാബി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.