വധശ്രമം: എട്ട്​ എൻ.ഡി.എഫ്​ പ്രവർത്തകർക്ക്​ അഞ്ചുവർഷം കഠിന തടവ്​

തൃശൂർ: വധശ്രമക്കേസിൽ എട്ട് എൻ.ഡി.എഫ് പ്രവർത്തകർക്ക് അഞ്ചു വർഷം കഠിന തടവ്. പുന്നയൂർക്കുളം പാപ്പാളിയിൽ പടിഞ്ഞാറെയിൽ അഹമ്മുവി​െൻറ മകൻ ഷിഹാബിനെ മുൻ വിരോധത്താൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി. വിവിധ വകുപ്പുകളിലായി ഒരു മാസം, മൂന്നു മാസം, ആറു മാസം, ഒരു വർഷം, രണ്ടു വർഷം, അഞ്ചു വർഷം വീതം കഠിനതടവിനും ആകെ 35,000 രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം കൂടി തടവ് അനുഭവിക്കണം. പുന്നയൂർക്കുളം പനന്തറ വലിയകത്ത് ഖലീൽ, വലിയകത്ത് അഷ്കർ, മന്ദലാംകുന്ന് ബീച്ചിൽ തേച്ചൻ പുരക്കൽ ആദിൽ, പാപ്പാളി ബീച്ചിൽ തേച്ചൻ പുരക്കൽ നൗഷാദ്, മന്ദലാംകുന്ന് ഐനിക്കൽ വീട്ടിൽ സുബൈർ, മന്ദലാംകുന്ന് തേച്ചൻ പുരക്കൽ സബക്കത്തലി, എടക്കഴിയൂർ സിംഗപ്പൂർ പാലസിന് പടിഞ്ഞാറ് പാലക്കൽ വീട്ടിൽ അഷ്കർ, മന്ദലാംകുന്ന് തേച്ചൻപുരക്കൽ നബീൽ എന്ന നവാസ് എന്നിവരെയാണ് തൃശൂർ ഒന്നാം അഡീഷനല്‍ ജില്ല ജഡ്ജി നിസാർ അഹമ്മദ് ശിക്ഷിച്ചത്. 2008 ഏപ്രിൽ 22ന് വൈകീട്ട് ആറിന് പുന്നയൂർക്കുളം തങ്ങൾപടിയിൽ വാളും ഇരുമ്പു പൈപ്പുകളും ഉപയോഗിച്ച് ആക്രമിച്ചതായാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിൽ, റൺസിൻ, അനീസ് അഹമ്മദ് എന്നിവർ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.