കൊടുങ്ങല്ലൂർ: ദേശീയ ഷട്ടിൽ ബാഡ്മിൻറണിൽ സുവർണ തിളക്കവുമായി കൊടുങ്ങല്ലൂരിൽ നിന്നൊരു കൗമാര താരം. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാപ്പാറ പൊയ്യത്തറ സജയെൻറയും കവിതയുടെയും മകൻ രവി സജയനാണ് ഷട്ടിൽ ബാഡ്മിൻറൺ ദേശീയ തലത്തിൽ കൊടുങ്ങല്ലൂരിെൻറ തിളക്കമായത്. 17 വയസ്സിന് താഴെയുള്ളവരുടെ ഒാൾ ഇന്ത്യ ടൂർണമെൻറിൽ കേരളം നേടിയ ഡബിൾസ് സ്വർണമാണ് രവി സജയനെ ശ്രദ്ധേയനാക്കിയത്. തൃപ്പുണിത്തുറ ചോയ്സ് സ്കൂളിൽ സഹപാഠിയായ എറണാകുളം സ്വദേശി മാനവരാജ് സുമിത്തിനോടൊപ്പമായിരുന്നു ഇൗ സ്വർണ നേട്ടം. ഹരിയാനയുടെ ജയ്റാണ, ഡൽഹിയുടെ വികാസ് യാദവ് ജോടിയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിന് വേണ്ടിയുള്ള സെലക്ഷൻ ടൂർണമെൻറ് കൂടിയായതിനാൽ ഹൈദരാബാദിൽ നടന്ന അഖിലേന്ത്യ മത്സരം ഇരുവർക്കും അന്താരാഷ്ട്ര തലത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ്. ദുബൈയിൽ പ്രവാസിയായ സജയെൻറ ഷട്ടിൽ കമ്പമാണ് മകനെയും ഇൗ കായിക ഇനത്തിൽ തൽപ്പരനാക്കിയത്. ദുബൈയിൽ വെച്ച് സേവ്യാർ റാഫേലാണ് രവിയുടെ കൈയിൽ ആദ്യമായി റാക്കറ്റ് കൊടുത്തത്. എട്ടാം വയസ്സിലായിരുന്നു തുടക്കം. പിന്നീട് പരിശീലകരായ രൂപേഷും അനീഷുമാണ് കളി മികവ് വളർത്തിയെടുത്തത്. കേരളത്തിൽ 17 വയസ്സിന് താഴെയുള്ള വിഭാഗത്തിലെ നിലവിലെ ചാമ്പ്യനാണ് രവി സജയൻ. 19 വയസ്സിന് താഴെ റണ്ണർ അപ്പും. സംസ്ഥാന സർക്കാറിെൻറ ഒാപറേഷൻ ഒളിമ്പ്യാട് പരിശീലന ക്യാമ്പിലും രവിയുണ്ട്. േ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.