കൊടുങ്ങല്ലൂർ: സി.െഎ ഒാഫിസിെൻറ മുന്നിൽ സഹായം ഏറ്റുവാങ്ങി കൈകൂപ്പി നിന്ന ബിന്ദുവിന് ഒന്നേ പറയാനുണ്ടായുള്ളൂ. '' എല്ലാവർക്കും നന്ദി. എെൻറ മനസ്സിൽ നന്ദി മാത്രമേയുള്ളൂ. പ്രത്യേകിച്ച് എന്നെ സഹായിച്ച എല്ലാ പ്രവാസികളോടും, എെൻറ വിഷമങ്ങൾ അറിഞ്ഞ് ഒരു ദൈവദൂതനെപോലെ കടന്നുവന്ന ഫിറോസ്ക്കയോടും, ചാനലുകാരോടും, മാധ്യമ പ്രവർത്തകരോടുമെല്ലാം നന്ദി'' ഒാട്ടിസം ബാധിച്ച മകളെ ബന്ധുവിനോടൊപ്പം സി.െഎ ഒാഫിസിനുള്ളിൽ നിർത്തിക്കൊണ്ടാണ് ചടങ്ങിൽ ബിന്ദു പെങ്കടുത്തത്. ചുരുങ്ങിയ ദിവസങ്ങൾക്കെം 45 ലക്ഷം രൂപയാണ് ബിന്ദുവിെൻറ അക്കൗണ്ടിലേക്ക് വന്നെത്തിയത്. ഒാട്ടിസം ബാധിച്ച മകളെ വാടക വീട്ടിലെ ജനലഴിയിൽ ബന്ധിച്ച് ഇല്ലായ്മകൾ നിറഞ്ഞ ജീവിതത്തോട് പോരാടുന്ന ബിന്ദുവിെൻറ യാതനകൾ പുറം ലോകം അറിഞ്ഞതോടെ സുമനസ്സുകളുടെ സഹായഹസ്തം പ്രവഹിക്കുകയായിരുന്നു. ഇത് വഴി കൊടുങ്ങല്ലൂർ നഗസരസഭയുടെയും, ജനമൈത്രി പൊലീസിെൻറയും, മേത്തല അഷ്്ടപദി തിയറ്റേഴ്സിെൻറയും സഹകരണത്തോടെ നിർമാണം നടക്കുന്ന വീട് പൂർത്തിയാക്കാനും തുടർ ജീവിതം ഭദ്രമാക്കുവാനും ബിന്ദുവിന് കഴിയുമെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. സഹായം വേണ്ടവിധം ലഭ്യമായ സാഹചര്യത്തിൽ അക്കൗണ്ട് അവസാനിപ്പിക്കാനും, എല്ലാവർക്കും നന്ദി പറയുന്നതിനുമാണ് സി.െഎ ഒാഫിസ് പരിസരത്ത് ചടങ്ങ് സംഘടിപ്പിച്ചത്. കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, സി.െഎ പി.സി. ബിജുകുമാർ, എസ്.െഎ വിനോദ്കുമാർ, അഡീഷനൽ എസ്.െഎ മുകുന്ദൻ, സഹായം ലഭിക്കുവാൻ മുന്നിൽനിന്ന് പ്രവർത്തിച്ച പാലക്കാട് ആലത്തൂർ സ്വദേശി ഫിറോസ് കുന്നംപറമ്പിൽ, കൗൺസിലർ സഹീർ, രാജേഷ് രാമൻ തുടങ്ങിയവരോടൊപ്പം മാധ്യമപ്രവർത്തകരും, സംരംഭത്തിൽ സഹകരിക്കുന്നവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.