കടലിലെ അപകടങ്ങൾ: നിരായുധരായി തീരദേശ പൊലീസ് തീരമേഖലക്ക് അതിവേഗ ആംബുലൻസ് ബോട്ട് വേണമെന്ന് ആവശ്യം

അഴീക്കോട്: മത്സ്യബന്ധനത്തിനിടെ കടലിൽ അപകടങ്ങളിൽപെടുന്നവരുടെ ജീവൻ രക്ഷിക്കാൻ അതിവേഗ ആംബുലൻസ് ബോട്ട് വേണമെന്ന് ആവശ്യമുയരുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനിടെയുള്ള അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ആവശ്യം ശക്തമാകുന്നത്. നിലവിൽ ബോട്ടുകൾ അപകടങ്ങളിൽപെട്ടാലും തൊഴിലാളികൾക്ക് അത്യാഹിതം സംഭവിച്ചാലും സമീപത്തുള്ള ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിന് ആശ്രയം. ഈ സമയം പ്രഥമ ശുശ്രൂഷ സംവിധാനമുള്ള അതിവേഗ ആംബുലൻസ് കൂടിയുണ്ടെങ്കിൽ അപകടത്തിൽപെട്ടവരെ എളുപ്പം കരയിലെത്തിക്കാനാകും. ഓഖി ദുരന്ത വേളയിൽ ഇത്തരം ആംബുലൻസ് അനുവദിക്കുമെന്ന് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. അപകടഘട്ടങ്ങളിൽ ഏറ്റവും വേഗത്തിൽ സേവനം ലഭ്യമാക്കാൻ കഴിയുന്ന അഴീക്കോട് തീരദേശ പൊലീസിന് സുരക്ഷാബോട്ടും ഇല്ല. തീരക്കടലിൽ മാത്രം ഓടിക്കാൻ കഴിയുന്ന ഇന്ധനവാഹകശേഷി കുറഞ്ഞ െപട്രോൾ ബോട്ടാണ് ഉള്ളത്. അയൽജില്ലകളുടെ തീരപരിധിയിൽ വരെ രക്ഷാദൗത്യവുമായി പോകേണ്ടി വരുന്ന തീരദേശ പൊലീസിന് ഇത്തരം പരിമിതികൾ വെല്ലുവിളിയാണ്. സംസ്ഥാനത്ത് നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന മൂന്ന് കടൽ ആംബുലൻസുകളിൽ ഒന്ന് അഴീക്കോട് തീരദേശ പൊലീസിന് ലഭ്യമാക്കണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് ഇ.ടി. ടൈസൻ എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. അതേ സമയം അഴീക്കോട് ജെട്ടിയിൽ പണി പൂർത്തിയായ ഫിഷറീസ് സ്റ്റേഷ​െൻറ ഉദ്ഘാടനവും അനന്തമായി നീളുകയാണ്. അപകടസമയത്ത് 24 മണിക്കൂറും സേവനം നൽകാൻ കൺട്രോൾ റൂമായി പ്രവർത്തിക്കാൻ കഴിയുന്ന ഫിഷറീസ് സ്റ്റേഷൻ ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പി​െൻറ അംഗീകാരത്തിനായി കാത്തു കിടക്കുകയാണ്. നബാർഡി​െൻറ സഹായത്തോടെ തീരദേശ വികസന കോർപറേഷനാണ് ഫിഷറീസ് സ്റ്റേഷ​െൻറ നിർമാണം പൂർത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.