കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നാരായണമംഗലത്ത് വീട്ടിലെ പാചകവാതക സിലിണ്ടറിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. പൊടുന്നനെ തീ അണക്കാനായതു മൂലം അപകടം ഒഴിവായി. നാരയണമംഗലം നോർത്ത് ചാലിക്കാരൻ കമലാസനെൻറ വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീ പിടിച്ചത്. വൈകീട്ട് 4.30 നായിരുന്നു അപകടം. വീടിന് പുറത്താണ് സിലിണ്ടർ സ്ഥാപിച്ചിരിക്കുന്നത്. ഗ്യാസ് സ്റ്റൗ പ്രവർത്തിപ്പിക്കുന്നതിനിടെ സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. കമലാസനനും അയൽവാസികളും ചേർന്ന് സിലിണ്ടറിനു മീതെ മണൽചാക്ക് നിരത്തി തീ അണക്കുകയായിരുന്നു. പുല്ലൂറ്റ് നിന്ന് അഗ്നിശമന സേന എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.