കെ.എസ്.ആർ.ടി.സി ബസിൽ കാർ ഇടിച്ച് യാത്രികർക്ക് പരിക്ക്

ആമ്പല്ലൂര്‍: ദേശീയപാതയില്‍നിന്ന് പുതുക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിലേക്ക് അശ്രദ്ധമായി പ്രവേശിച്ച ബസില്‍ കാര്‍ ഇടിച്ച് കാര്‍ യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 9.30നായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ദേശീയപാതയില്‍നിന്ന് അശ്രദ്ധമായി സ്റ്റാൻഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. കാര്‍ ഭാഗികമായി തകര്‍ന്നു. നിലമ്പൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു കാര്‍. പരിക്കേറ്റവരെ പുതുക്കാടുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിന് മുന്‍വശം അപകടങ്ങള്‍ പതിവാണ്. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. ആമ്പല്ലൂര്‍, പുതുക്കാട് സിഗ്നലുകള്‍ക്കിടയിലെ വളവിലെത്തുമ്പോഴാണ് വാഹനങ്ങള്‍ വേഗം കൈവരിക്കുന്നത്. ഇവിടെ മറ്റുവാഹനങ്ങളെ ശ്രദ്ധിക്കാതെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്റ്റാന്‍ഡിലേക്കും തിരിച്ചും റോഡ് മുറിച്ചുകടക്കുന്നതാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ചിമ്മിനി അണക്കെട്ട് ഇന്ന് തുറന്നേക്കും ആമ്പല്ലൂര്‍: ചിമ്മിനി അണക്കെട്ടി​െൻറ ഷട്ടര്‍ ഇന്ന് തുറന്നേക്കും. കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നാണിത്. ബുധനാഴ്ച വൈകീട്ട് 75.10 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷി 79 മീറ്ററാണ്. 76.40 മീറ്ററാണ് ഷട്ടര്‍ തുറക്കാനാവശ്യമായ ജലനിരപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.