വീട്ടുമുറ്റത്ത് നിർത്തിയിട്ട പിക്ക് അപ് മോഷണം പോയി

കൊടുങ്ങല്ലൂർ: കോതപറമ്പിൽ ദേശീയപാതക്കരികിലെ വീട്ട് മുറ്റത്തുനിന്ന് പിക്ക്അപ്പ് വാഹനം അഞ്ച് ആർഗൺ സിലിണ്ടർ സഹിതം കടത്തിക്കൊണ്ടുപോയി. േകാതപറമ്പ് ജോജോ മില്ലിന് സമീപം പുതുപള്ളിയാൽ കളരിക്കൽ മനോഹര​െൻറ വാഹനവും സിലിണ്ടറുമാണ് മോഷണം പോയത്. ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട് മനോഹരൻ ഉണർന്നപ്പോൾ വാഹനം ഒാടിച്ചുപോകുന്നതാണ് കണ്ടത്്. പിറകെ ഒരാൾ സ്കൂട്ടറിലും കടന്നു. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാഹനം മാത്രമാണ് മോഷ്ടാക്കളുടെ ലക്ഷ്യമെന്ന് കരുതുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. സമാന മാതൃകയിലുള്ള മോഷണം ഇൗയിടെ വാടാനപ്പള്ളിയിലും നടന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.