ആമ്പല്ലൂര്‍: തലോറില്‍ വോള്‍വോ ബസ് ഇടിച്ച് വീട്ടുമതിലും ഗേറ്റും വൈദ്യുതി തൂണും തകര്‍ന്നു. ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഐരാവത് വോള്‍വോ ബസാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. തലോര്‍ ഡിവൈഡറിന് സമീപമുള്ള പൂവത്തൂക്കാരന്‍ സെബാസ്റ്റ്യെൻറ ഗേറ്റും മതിലും തകര്‍ത്ത ബസ് മുറ്റത്തേക്ക് കയറിയാണ് നിന്നത്. അപകടമേഖലയായ കൊടുംവളവില്‍ സിഗ്‌നല്‍ സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണം. നിരവധി തവണ വാഹനങ്ങള്‍ ഇടിച്ച് ഇവരുടെ മതിലും ഗേറ്റും തകര്‍ന്നിട്ടുണ്ട്. വളവില്‍ സ്ഥാപിച്ച ഉയരം കുറഞ്ഞ ഡിവൈഡര്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അപകടങ്ങള്‍ പെരുകിയിട്ടും ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഊട്ടുതിരുനാളിന് കൊടിയേറി ആമ്പല്ലൂര്‍: വേലൂപ്പാടം തീർഥാടന കേന്ദ്രത്തിലെ വി. യൗസേപ്പിതാവിെൻറ ഊട്ടുതിരുനാളിന് കൊടിയേറി. വികാരി ഫാ. പോള്‍സണ്‍ തട്ടില്‍ കൊടിയേറ്റി. ആഗസ്റ്റ് 15നാണ് തിരുനാള്‍. 14ന് കൂടുതുറക്കല്‍ ചടങ്ങിന് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ ടോണി നീലങ്കാവില്‍ കാര്‍മികത്വം വഹിക്കും. തിരുനാള്‍ കുര്‍ബാനക്ക് ഫാ. ജിഫി മേക്കാട്ടുകുളം കാര്‍മികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.