തളിക്കുളത്ത് ടോൾപാത വിരുദ്ധ സമരം ശക്തി പ്രാപിക്കുന്നു

വാടാനപ്പള്ളി: ദേശീയപാത വികസനത്തി​െൻറ പേരിൽ സ്ഥലം ഏറ്റെടുപ്പ് ഭീഷണി നേരിടുന്നവരും വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരും നടത്തുന്ന റിലേ നിരാഹാര സമരം മൂന്നാം ദിവസം പിന്നിട്ടു. നിർദിഷ്ട വാടാനപ്പള്ളി ബൈപാസ് ഉപേക്ഷിക്കുക, ദേശീയപാത 30 മീറ്ററിൽ സർക്കാർ പൊതുമേഖലയിൽ നിർമിക്കുക, തളിക്കുളം സ​െൻററിനെ സംരക്ഷിക്കാൻ എലിവേറ്റഡ് ഹൈവേ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാര സമരം. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ഐ. ഷൗക്കത്ത് അലി ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ പി.എസ്.സുൽഫിക്കർ, സുമന ജോഷി എന്നിവർ പങ്കെടുത്തു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സമരപ്പന്തലിലേക്ക് ഐക്യദാർഢ്യ മാർച്ച് നടത്തി. വി.സി. അബ്്ദുൽ ഗഫൂർ, കെ.എസ്. റത്തുല്ല, വി.കെ. നാസർ. പി.എ. അലി ഹാജി, പി.എ. യൂസഫ് ഹാജി, സി.എ. കാദർ, എ.എ. അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി. നിരാഹാരമനുഷ്ഠിക്കുന്ന ശശികുമാറിന് നാരങ്ങാ നീര് നൽകി മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എ. ഹാറൂൻ റഷീദ് ഉപവാസം അവസാനിപ്പിച്ചു. എ.ജി. ധർമരത്നം, കെ.കെ. ഹംസ, വി.പി. രഞ്ജിത്ത്, ഇ.ജി.ചന്ദ്രബോസ്, ഷാബിൻ അബു എന്നിവർ സംസാരിച്ചു. മുലയൂട്ടൽ വാരാചരണ സമാപനം അന്തിക്കാട്: വനിതാ -ശിശുക്ഷേമ വകുപ്പി​െൻറ ലോക മുലയൂട്ടൽ വാരാചരണം സമാപിച്ചു. അന്തിക്കാട് ഐ.സി.ഡി.എസി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലോക്ക് തല സമാപന പരിപാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.എൽ. ജോസ് ഉദ്ഘാടനം ചെയ്തു. സി.ഡി.പി.ഒ കെ.എസ്. സിനി അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ നിതാ ജോൺ, വി.എൻ. ഗീത, െഎ.പി. പ്രമീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.