ദേശീയപാതയിൽ റോഡേത് കുഴിയേത്; കുഴിയിൽ വീണ് നടുവൊടിഞ്ഞ് ജനം

കയ്പമംഗലം: ദേശീയപാതയിലെ ഗര്‍ത്തങ്ങള്‍ അപകടക്കെണിയായി മാറുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡ്‌ കുണ്ടും കുഴിയുമായതോടെ റോഡേത് കുഴിയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. ദേശീയപാത 66ല്‍ തിരക്കേറിയ ചെന്ത്രാപ്പിന്നി സ​െൻററിലാണ് അപകടകരമായ വിധം റോഡ് തകർന്നത്. വടക്ക് ബസ് സ്റ്റോപ്പിന് സമീപവും തെക്ക് നമ്പ്രാട്ടിത്തോടിന് സമീപവുമാണ് വലിയ കുഴികള്‍. മഴക്ക് മുമ്പ് തകര്‍ന്ന റോഡ്‌ കാലവര്‍ഷം ശക്തമായതോടെ പൂർണമായും തകർന്നു. വഴിയമ്പലം മുതല്‍ വടക്കോട്ട് റോഡിലെ കുഴികള്‍ നിത്യേന വലുപ്പം കൂടി വരികയാണ്. ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ഇരുചക്ര വാഹനങ്ങളുടെ സ്ഥിതിയാണ് ഏറെ അപകടകരം. ഏതു സമയവും അപകടമുണ്ടാകാവുന്ന അവസ്ഥയിലാണ്. ഗതാഗതക്കുരുക്കും രൂക്ഷമായി. മഴക്ക് മുമ്പേ കുഴിയടച്ചിരുന്നെങ്കില്‍ സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മഴ ശക്തമായതിന് ശേഷം ദേശീയപാത അധികൃതര്‍ രണ്ട് തവണ കല്ലും മണ്ണും ഉപയോഗിച്ച് കുഴിയടച്ചെങ്കിലും മണിക്കൂറുകളുടെ ആയുസ്സേ ഇതിനുണ്ടായിരുന്നുള്ളൂ. ഇനി മഴ മാറാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് ദേശീയപാത അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.