തൃപ്രയാർ: ദേശീയപാത വികസനത്തിന് വേണ്ടിയുള്ള കുടിയിറക്കലുകളും കടന്നുകയറ്റങ്ങളും മനുഷ്യാവകാശ ലംഘനമാണെന്നും ഇതുസംബന്ധിച്ച് 'സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം' എന്ന വിഷയത്തിൽ 14ന് വൈകീട്ട് നാലിന് നാട്ടിക സെൻററിൽ സെമിനാർ നടത്തുമെന്നും ദേശീയപാത ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച രാവിലെ 11ന് ആനവിഴുങ്ങിയിലെ നിരാഹാര സമരപ്പന്തലിൽ വി.എം. സുധീരൻ എത്തും. ദേശീയപാത ആക്ഷൻ കൗൺസിൽ നാട്ടിക - വലപ്പാട് കമ്മിറ്റി ഭാരവാഹികളായ കെ.എച്ച്. മിഷോ, സിദ്ദീഖ് ഷെമീർ, വി.എസ്. ജയരാജ്, ഷാലി സന്തോഷ്, സി.പി. പീതാംബരൻ എന്നിവർ സംസാരിച്ചു. ആന വിഴുങ്ങിയിലെ റിലേ നിരാഹാരം നാലാം ദിവസമായ ബുധനാഴ്ച രാധിക ദിലീപ് സമരം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.