തൃശൂർ: അഴീക്കോട്-മുനമ്പം പാലം കോ ഓഡിനേഷന്‍ കമ്മിറ്റി യോഗം വ്യാഴാഴ്ച ചേരും. സർവേയുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഥലമെടുപ്പും അടക്കം യോഗത്തിൽ ചർച്ചയാവും. പാലം സാങ്കേതിക നടപടികള്‍, മത്സ്യവകുപ്പിന് സ്ഥലം വിട്ടു കൊടുത്തത്‍, ഭൂമി ഏറ്റെടുപ്പ് നടപടികള്‍, സാമൂഹിക പ്രത്യാഘാത പഠനം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ വൈകീട്ട് 4.30 ന് ജില്ല കലക്ടറുടെ ചേംബറില്‍ യോഗം ചേരുന്നത്. ഇ.ടി. ടൈസണ്‍ എം.എല്‍.എ ജില്ല വികസന സമിതിയില്‍ പാലത്തിെൻറ നിര്‍മാണം ദ്രുതഗതിയില്‍ ആക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് യോഗം ചേരുന്നത്. നിവേദനം നൽകി തൃശൂർ: കടലിൽ അപകടം സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിനും അപകടത്തിൽപ്പെടുന്നവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നതിനുമായി അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് ആംബുലൻസ് നൽകണമെന്ന് ആവശ്യപ്പെട്ട് ഇ.ടി. ടൈസൺ എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.