യജുർവേദ സംഹിതായജ്ഞം

ചേർപ്പ്: പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ശ്രീവാമനമൂർത്തി ക്ഷേത്രത്തിൽ മൂന്നു വർഷത്തിലൊരിക്കൽ നടന്നുവരുന്ന (ഓത്തു കൊട്ട്) 15ന് തുടങ്ങും. രണ്ടര മാസത്തെ യജ്ഞം ഒക്ടോബർ 30ന് സമാപിക്കും. ഈ ചടങ്ങ് 1500 വർഷത്തോളമായി ഇവിടെ മുടങ്ങാതെ നടന്നു വരുന്നു. കേരളത്തിൽ 22 ക്ഷേത്രങ്ങളിൽ നടന്നു വന്നിരുന്ന ഓത്തു കൊട്ട് ഇപ്പോൾ മിത്രാനന്ദപുരത്തും രാപ്പാൾ ശ്രീകൃഷ്ണ ക്ഷേത്രത്തിലും മാത്രമാണു നടക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പെരുവനം ഗ്രാമക്കാരും ഇരിങ്ങാലക്കുട ഗ്രാമക്കാരും സഹകരിച്ചാണ് യജ്ഞം നടത്തുന്നത്. 35 വേദജ്ഞർക്കു പുറമെ തൃശൂർ ബ്രഹ്മസ്വം മഠം, ഇരിങ്ങാലക്കുട വേദപാഠശാല എന്നിവിടങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കും. സമാപന ദിവസം ഓത്തു കൊട്ട് നെയ്യ് യജ്ഞ പ്രസാദമായി വിതരണം ചെയ്യും. കണ്ണമംഗലം വാസുദേവൻ നമ്പൂതിരിപ്പാട്, അക്കര ചിറ്റൂർ ജാതവേദൻ നമ്പൂതിരിപ്പാട്, കീഴില്ലം നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ വാർത്ത സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.