ചാലക്കുടി: സംസ്ഥാനത്തെ സ്കൂൾ പാചകത്തൊഴിലാളികളുടെ അധ്വാന ഭാരം ലഘൂകരിക്കണമെന്നും കാലാനുസൃതമായി വേതനം വർധിപ്പിക്കണമെന്നും കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ (കെ.എസ്.ഡബ്ല്യു.എ) ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 12,000ത്തിൽ പരം സ്കൂളുകളിലായി 15,000 ത്തിൽപരം പാചകത്തൊഴിലാളികളാണ് സർക്കാർ -എയ്ഡഡ് മേഖലകളിലായി ഉള്ളത്. 500 കുട്ടികൾക്ക് ഒരു പാചകക്കാരൻ എന്നതാണ് കണക്ക്. മെനു പ്രകാരം മൂന്ന് കറികളോടെയാണ് ഉച്ചഭക്ഷണം നൽകി വരുന്നത്. ഇപ്പോൾ കൂലി 400 രൂപയാക്കിയിരുന്നു. മാസത്തിൽ 20 ദിവസത്തോളമാണ് ജോലി ലഭിക്കുന്നത്. ഈ ദിവസങ്ങളിൽ ജോലി ഭാരം മൂലം ഇവർ വിഷമിക്കുന്നത്. മാറിവരുന്ന സർക്കാറുകൾ ഇവരുടെ ബുദ്ധിമുട്ടുകൾക്ക് നേരെ മുഖം തിരിക്കുകയാണെന്നും ഇവർ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.