തകർന്ന റോഡുകൾ വേണ്ടുവോളം കോണ്‍ക്രീറ്റ് റോഡ് പൊളിച്ച് ടൈല്‍സ് ഇടാനുള്ള ശ്രമം തടഞ്ഞു

ചാലക്കുടി: നഗരസഭയില്‍ കേട് സംഭവിക്കാത്ത കോണ്‍ക്രീറ്റ് റോഡ് തകര്‍ത്ത് ടൈല്‍സ് ഇടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. സ​െൻറ് മേരീസ് പള്ളി വാര്‍ഡിലാണ് സംഭവം. വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ മണ്ണുമാന്തി ഉപയോഗിച്ച് റോഡ് വെട്ടിപൊളിക്കുമ്പോഴാണ് നാട്ടുകാര്‍ ഇടപെട്ടത്. ചാലക്കുടി പള്ളിയുടെ സെമിത്തേരിക്ക് പിന്‍വശത്തെ കോണ്‍ക്രീറ്റിട്ട റോഡാണ് പൊളിക്കാന്‍ ശ്രമിച്ചത്. നല്ല ഉറപ്പില്‍ കമ്പിയിട്ട് കോണ്‍ക്രീറ്റ് ചെയ്ത ഈ റോഡിന് ഒരു തകര്‍ച്ചയും ഇല്ലായിരുന്നു. വെള്ളം പോകാനുള്ള സൗകര്യത്തിന് ഒരു വശം ചെറുതായി സ്ലോപ്പിട്ടാണ് മുമ്പ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. വെട്ടുകടവ് റോഡിലേക്കും ആശുപത്രി റോഡിലേക്കും പോകാനുള്ള വഴിയാണിത്. എന്നാല്‍ റോഡ് ഉറപ്പുള്ളതായാല്‍ പോരാ, കാണാന്‍ നല്ല ഭംഗിയും വേണമെന്നാണ് നഗരസഭയുടെ നിലപാട്. റോഡിന് കുഴപ്പമൊന്നുമിെല്ലന്ന് ചൂണ്ടിക്കാട്ടിയ നാട്ടുകാരോട് ഇത് സ്വന്തം വാര്‍ഡിലേക്ക് അനുവദിച്ച ഫണ്ടാണെന്ന് ന്യായീകരണമാണ് നഗരസഭ അംഗം നൽകിയത്. അങ്ങനെയെങ്കില്‍ നഗരസഭയില്‍ തകര്‍ന്നു കിടക്കുന്ന മറ്റേതെങ്കിലും റോഡ് നന്നാക്കാന്‍ തുക ഉപയോഗിച്ചു കൂടെയെന്നാണ് നാട്ടുകാരുടെ ചോദ്യം. എന്തായാലും റോഡ് പൊളിക്കാന്‍ പറ്റില്ലെന്ന് നാട്ടുകാര്‍ തടസ്സം നിന്നതോടെ ശ്രമം ഉപേക്ഷിച്ച് ജീവനകാരും നഗരസഭ അംഗവും സ്ഥലം വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.