ഡോ. ഖദീജ മുംതാസിനും ​പ്രഫ. പി.സി. തോമസിനും സഹൃദയ വേദി അവാർഡ്​

തൃശൂർ: തൃശൂര്‍ സഹൃദയവേദിയുടെ സൂര്യകാന്തി നോവല്‍ അവാര്‍ഡിന് എഴുത്തുകാരി ഡോ. ഖദീജ മുംതാസ് അർഹയായി. 'നീട്ടിയെഴുത്തുകൾ' എന്ന ഗ്രന്ഥത്തിനാണ് അവാർഡ്. പ്രഫ. സി.എല്‍. ആൻറണി അവാര്‍ഡിന് പ്രഫ. പി.സി. തോമസും അർഹനായി. സഹൃദയവേദിയുടെ ഭാരവാഹികൾ വാർത്ത സമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രഫ. മരുമകന്‍ രാജ സ്മാരക അവാര്‍ഡിന് നന്ദിക്കര ഗവ. എച്ച്.എസ്. ഹെഡ്മാസ്റ്റർ കെ. രാജൻ, പി.എസ്. വാര്യര്‍ സ്മാരക അക്ഷരശ്ലോക പുരസ്‌കാരത്തിന് കടലായില്‍ പരമേശ്വരന്‍, കൊള്ളന്നൂര്‍ ദേവസി സ്മാരക ദൃശ്യമാധ്യമ അവാര്‍ഡിന് ബാബു വെളപ്പായ (ജീവൻ ടി.വി.) എന്നിവരും അർഹരായി. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. പി.ടി. ലാസർ യുവ കവിത പുരസ്‌കാരം അല്ലിയുടെ (കോഴിക്കോട്) 'നിന്നിലേക്കുള്ള വഴികൾ'എന്ന ഗ്രന്ഥത്തിന് ലഭിച്ചു. ജോസഫ് കാക്കശ്ശേരി യുവകഥ പുരസ്‌കാരത്തിന് കെ. നിതിനും(തൃശൂര്‍) അർഹനായി. 'മഞ്ഞ ചെമ്പകം പൂത്ത കാവ്'എന്ന ഗ്രന്ഥത്തിനാണിത്. 5,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ആഗസ്റ്റ് 12ന് സഹൃദയവേദി 52ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രാവിലെ 11ന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ അവാർഡുകൾ സമ്മാനിക്കും. വിവിധ അംഗീകാരങ്ങള്‍ നേടിയ സഹൃദയ വേദി പ്രവര്‍ത്തകര്‍ക്ക് തേറമ്പില്‍ രാമകൃഷ്ണന്‍ ഉപഹാരം നല്‍കും. 11ന് ഉച്ചതിരിഞ്ഞ് മൂന്നിന് വൈലോപ്പിള്ളി ഹാളില്‍ കവി സമ്മേളനം ജസ്റ്റിസ് ഡോ. പി.എന്‍. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിന് 'സ്ത്രീ സ്വാതന്ത്ര്യം'സെമിനാര്‍ നിഷ ജോസ് ഉദ്ഘാടനം ചെയ്യും. സാവിത്രി ലക്ഷമണൻ അധ്യക്ഷത വഹിക്കും. വാർത്ത സമ്മേളനത്തില്‍ പ്രസിഡൻറ് ഡോ. ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍, ബേബി മൂക്കന്‍, അഡ്വ. വി.എന്‍. നാരായണന്‍, പ്രഫ. വി.എ. വർഗീസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.