കൊടുങ്ങല്ലൂർ: ലോകമലേശ്വരം വിനായകപുരം ശ്രീ വിഘ്നേശ്വര ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരങ്ങൾ കവർന്നു. ക്ഷേത്രത്തിനകത്തും പുറത്തുമായി സ്ഥാപിച്ചിരുന്ന മൂന്ന് ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നത്. സ്റ്റീൽ കൊണ്ട് നിർമിച്ച ഭണ്ഡാരങ്ങൾ ക്ഷേത്രത്തിൽ വിവിധ ഭാഗങ്ങളിലായി ഉറപ്പിച്ചവയാണ്. ഇവയുടെ പൂട്ട് തകർത്താണ് പണം കവർന്നിട്ടുള്ളത്. പുലർച്ചെ ക്ഷേത്രത്തിൽ വിളക്ക് വെക്കാൻ എത്തിയവരാണ് മോഷണവിവരം ആദ്യമറിഞ്ഞത്. പട്ടാര്യസമാജത്തിന് കീഴിലുള്ളതാണ് ക്ഷേത്രം. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി സമാജം ഭാരവാഹികൾ പറഞ്ഞു. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.