േത്രാബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി

കൊടുങ്ങല്ലൂർ: 17ാമത് ജില്ല േത്രാബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എസ്.എൻ.എസ് സമാജം വിദ്യാമന്ദിർ എടമുട്ടവും പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്.എൻ വിദ്യാഭവൻ ചെന്ദ്രാപ്പിന്നിയും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ നോദ്ര ദേം സ്കൂൾ വെട്ടിക്കുഴി രണ്ടാം സ്ഥാനവും വിമല സെൻട്രൽ സ്കൂൾ താണിശ്ശേരി മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്.എൻ സമാജം സ്കൂൾ എടമുട്ടം രണ്ടാം സ്ഥാനവും, ലെമർ പബ്ലിക്ക് സ്കൂൾ തൃപ്രയാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊടുങ്ങല്ലൂർ ഒാറ ഗ്ലോബൽ സ്കൂൾ ആതിഥേയത്വം വഹിച്ച മത്സരം നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഒ.എൻ. ജയദേവൻ, സ്കൂൾ ഡയറക്ടർ ഡോ. അബ്ദുൽ മജീദ്, ജില്ല ത്രോബാൾ അസോസിയേഷൻ പ്രസിഡൻറ് യു.വി. ഉണ്ണികൃഷ്ണൻ, വൈസ്പ്രസിഡൻറ് പി.സി. രവി എന്നിവർ സംസാരിച്ചു. കെ.ആർ. സാംബശിവൻ നിരീക്ഷകനായിരുന്നു. പ്രിൻസിപ്പൽ യാമിനി ദിലീപ് സ്വാഗതവും സ്കൂൾ ഹെഡ് ഫറാസ് ഹുസൈൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.