ശക്തമായ മഴയില്‍ മലയോരമേഖലയില്‍ വന്‍ നാശം

ശക്തമായ മഴ; മലയോരമേഖലയില്‍ വന്‍ നാശം ഒല്ലൂര്‍: രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ മലയോരമേഖലയില്‍ പല വീടുകളിേലക്കും വെള്ളം കയറി, ഒരു വീട്ടിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു. പലഭാഗത്തും കൃഷി നശിച്ചു. സമീപ പാറക്കെട്ടില്‍ നിന്നും മണ്ണും വെള്ളവും ഒലിച്ചിറങ്ങി മാന്ദാമംഗലം പാറയില്‍ ബേബിയുടെ വീടി​െൻറ ഭീത്തിയില്‍ തങ്ങി നിന്നു. വെട്ടുക്കാട് എഴാംകല്ലില്‍ നാല് വീടുകളിലേക്ക് വെള്ളം കയറി. പൂമുള്ളി കുരിയന്‍, നീലങ്കാവില്‍ ജോഷി, നീലങ്കാവില്‍ ത്രേസ്യ, തൂമ്പുര്‍ അനീഷ്‌കുമാര്‍ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. സമീപത്ത് നടന്ന ചില നിർമാണപ്രവർത്തനങ്ങളാണ് വെള്ളം കയറാന്‍ കാരണെമന്ന് ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.