സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാ​െൻറ അറസ്​റ്റ്​: നഗരസഭ കൗൺസിൽ പ്രക്ഷുബ്​ധമാകും

തൃശൂർ: കടമുറിക്ക് വ്യാജരേഖ ചമച്ച് ലൈസൻസ് സമ്പാദിച്ചെന്ന കേസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുകുമാരൻ അറസ്റ്റിലായ പശ്ചാത്തലത്തിൽ വ്യാഴാഴ്ച നടക്കുന്ന കൗൺസിൽ യോഗം പ്രക്ഷുബ്ധമായേക്കും. നഗരത്തിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടിയ പ്രത്യേക കൗൺസിലാണ് നടക്കുന്നത്. പ്രത്യേക യോഗങ്ങളിൽ മറ്റു വിഷയങ്ങൾ ചർച്ച ചെയ്യരുതെന്നാണ് ചട്ടം. എന്നാൽ, ചൂടേറിയ പ്രശ്നമായതിനാൽ വിഷയം ഉന്നയിക്കാൻ തന്നെയാണ് പ്രതിപക്ഷ നീക്കം. 13ന് കൗൺസിൽ യോഗത്തിനിടെ കൗൺസിൽ ഹാളിനു ചുറ്റും വലയം തീർത്ത് പ്രതിഷേധിക്കാനാണ് കോൺഗ്രസ് തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, അറസ്റ്റിനുശേഷം നടക്കുന്ന ആദ്യ കൗൺസിൽ യോഗമെന്ന നിലക്ക് നിശ്ശബ്ദമായി ഇരുന്നാൽ പല വ്യാഖ്യാനങ്ങളുമുണ്ടാകുമെന്ന വികാരം കോൺഗ്രസിനകത്തുണ്ട്. ഭരണകക്ഷിക്കെതിരെ ആഞ്ഞടിക്കാൻ കിട്ടിയ അവസരം കളഞ്ഞുകുളിക്കരുതെന്നും അഭിപ്രായം ശക്തമാണ്. വ്യാഴാഴ്ച രാവിലെയാണ് കോൺഗ്രസ് പാർലമ​െൻററി പാർട്ടി യോഗം. അതിൽ ഇക്കാര്യത്തിൽ ധാരണയിലെത്തും. തീരുമാനം എന്തായാലും ചില കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പ്രതികരിക്കുമെന്നാണ് സൂചന. എ. പ്രസാദ് ഇതിനകം ഇൗ വിഷയത്തിൽ സി.പി.എമ്മിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തു വന്നുകഴിഞ്ഞു. മറ്റൊരു പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയും ശക്തമായി പ്രതികരിക്കുമെന്നാണ് സൂചന. മേയർ രാജിവെക്കണെമന്നും ഭരണ കക്ഷിക്കുള്ളിൽ വൻ അഴിമതിയുണ്ടെന്നും ബി.ജെ.പി ആരോപിക്കും. പ്രതിരോധത്തിലാവുന്ന ഭരണകക്ഷിയുടെ ഭാഗത്തുനിന്ന് സ്വാഭാവിക പ്രതികരണങ്ങളുമുണ്ടാകും. അതേസമയം, വ്യാഴാഴ്ച്ച ഇടതു മുന്നണി യോഗവും നടക്കുന്നുണ്ട്. അറസ്റ്റ് വിഷയം മുന്നണി ചർച്ച ചെയ്യും. സി.പി.എമ്മിനെതിരെ മറ്റു ഘടകകക്ഷികൾ ആഞ്ഞടിക്കുമെന്നാണ് സൂചന. സുകുമാര​െൻറ അറസ്റ്റ് സി.പി.എമ്മിന് തടയാമായിരുന്നുവെന്ന വികാരമാണ് ഘടക കക്ഷികൾക്ക്. അത് ചെയ്യാതിരുന്നത് മനപ്പൂർവമാണെന്നും അറസ്റ്റി​െൻറ പേരിൽ സുകുമാരനിൽനിന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവി എടുക്കുകയാണ് ലക്ഷ്യെമന്നും ഘടക കക്ഷികൾ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.